വിഷുസംക്രമം : കവിത; ഉഷാ മുരുകൻ

വിഷുസംക്രമം : കവിത; ഉഷാ മുരുകൻ

കൊടുംവേനലേറ്റുതപിച്ചൊരീഭൂമിതൻമാറുമി -

ന്നാർദ്രമാകുമീപൂത്തുലഞ്ഞപുലരിയിൽ

മണ്ണുംമനുഷ്യനുംകണികണ്ടുണരുന്നു

പ്രകൃതിയൊരുക്കുമീവസന്തോത്സവം

പുടവഞൊറിഞ്ഞുടുത്തുപൂത്താലവുമേന്തി

സംക്രമസൂര്യനെയെതിരേറ്റധരിത്രിക്കു

ശതകോടിപ്രഭതൂകുംനിലവിളക്കിൻമുമ്പിൽ

കൈനീട്ടംനല്കുന്നുകർണ്ണികാരം

രാശിപകർന്നാടിയദിനകര രശ്മിയാൽ

തുല്യമായെത്തുമിന്നിരവുപകലുകൾ

വിഷുവങ്ങൾരണ്ടിലുംമേടത്തിനെന്നല്ലോ

വിത്തുംകൈക്കോട്ടുമായ് കൃഷീവലന്മാർ

ദൂരെയേതോചില്ലയിൽമൃദുതാളമിട്ടൊരാ-

വിഷുപ്പക്ഷിതൻശീലുമൊഴുകിയെത്തി

കണ്ണിനുകുളിരായിനാട്ടിടവഴികളിൽ

നിറപറവയ് ക്കുന്നൂകണിക്കൊന്നകൾ

ചന്തത്തിൽതേച്ചുമിനുക്കിയൊരുക്കിയ

മാനത്തെയമ്പിളിഒാട്ടുരുളി

നിറയ്ക്കുന്നുതാരങ്ങൾമിന്നുംമണികൾകൊ-

ണ്ടാകാശവീഥിയിൽതാലപ്പൊലി

ചിരിതൂകികുഴലൂതുംകണ്ണന്റെതിരുമുമ്പി-

ലൊരുക്കുന്നുപൊൻകണിഗൃഹങ്ങൾതോറും

വെള്ളോട്ടുരുളിയിൽവാൽക്കണ്ണാടിഗ്രന്ഥവും

ദശപുഷ്പംസിന്ദൂരംകണിവെള്ളരി

നാളികേരമുടച്ചതിൽമന്ദാരംതിരിനീട്ടി

പുന്നെല്ലുപൊന്നുംപുതുനാണയങ്ങൾ

അഷ്ടമംഗല്യം,കോടി,ഫലമൂലങ്ങൾകൊന്നപ്പൂ

വാട്ടംകൂടാതെനിറച്ചുള്ള കണിയൊരുക്കാം

മേടസംക്രമസന്ധ്യതൻപെരുമയായ് 

ഇതിഹാസങ്ങളുംചൊല്ലിത്തരുന്നല്ലോ

നരകാസുരവധംരാവണനിഗ്രഹംപിന്നെയാ-

ദ്വാപരയുഗാന്ത്യവുമൊരുസംക്രമസന്ധ്യയിൽ

തിന്മയെയാദേശംചെയ്തുവിജയിച്ചു,ദുന്ദുഭി

ആഘോഷവേളയൊരുങ്ങിയെല്ലാടവും

ആനക്കഴുത്തേലെടുപ്പിച്ചടുപ്പിച്ചു

ആടയലങ്കാരങ്ങൾപൂത്തിരി മത്താപ്പൂ

ഐശ്വര്യനിറദീപംമിഴിതുറന്നെത്തുന്ന

വിഷുപ്പുലരിയെന്നെന്നുംപൊൻപുലരി

സമൃദ്ധിനിറവോടെനിറഞ്ഞമനമോടെ

വരവേല്ക്കാമിനിയൊരുസുവർണ്ണകാലം