വിശാലലോകം: കവിത, ബീന സോളമൻ

വിശാലലോകം: കവിത, ബീന സോളമൻ

 

കാന്തതയിൽ പല്ലക്കിലേറി...
വിജനവീഥികൾ ഗമിച്ചു ദൂരമേറെ
ഒറ്റയ്ക്ക് നടക്കുവാൻ
ശീലിച്ചതിൻ ഓർമ്മയെൻ
നിർവൃതിയിൽ....

മിന്നുന്നതെല്ലാം
പൊന്നല്ലയെന്ന
പൊരുളുൾക്കൊണ്ട്.....
കപടത തൻ മുഖപടത്തിൻ
തിരിച്ചറിവിൽ.....

ജീവിതകാഠിന്യത്തിൻ
മുന്നറിയിപ്പുകളെല്ലാം....
ഇഴയായികോർത്തെടുത്തൂ
കണ്ണികളകലാതെയുറപ്പോടെ
കരുത്തോടെ.....

നിഴൽപ്പാടിൻചിത്രങ്ങളിൽ
പോറലുകളെല്ലാം
മായ്ച്ചൊരുക്കി...
സുതാര്യ രൂപങ്ങളാക്കി
ചേർത്തണച്ചു....

ഒറ്റപ്പെട്ടതാം മുറിവുകളെ
സ്വയലേപനത്താൽ വച്ചുകെട്ടി...
സാന്ത്വന തഴുകലാൽ
ഉണർവ്വിന്നുയിർനല്കി
വിഹായസ്സിലേക്കുയർത്തി....

വിശാലലോകത്ത്...
ഏകാന്തമാം തീരത്ത്...
വേറിട്ട കിനാക്കളിൽ
കൂടൊരുക്കി നിറപ്പകിട്ടിൻ
പക്ഷിയായി .....