ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വേര്‍പ്പിരിയുന്നു

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വേര്‍പ്പിരിയുന്നു

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ പ്രശസ്തരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്‌ന വെളിപ്പെടുത്തി.

ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്ബോള്‍ മറ്റുള്ളവര്‍ക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ വ്യത്യാസമുണ്ടെന്ന് സജ്‌ന പറയുന്നു.  ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജ്‌നയുടെ തുറന്ന് പറച്ചില്‍.

മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിലൂടെയാണ് ഡിവോഴ്‌സിലേക്ക് എത്തിയതെന്നും എന്നാല്‍ കാരണംതികച്ചും വ്യക്തിപരമാണെന്നും സജ്‌ന പറയുന്നു.
എല്ലാവരും പുറമെ നിന്ന് കാണുന്നതൊന്നും ആയിരിക്കില്ല ഒരാളുടെ ജീവിതം. ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നെന്നൊന്നും കരുതരുത്. ഞങ്ങള്‍ തമ്മില്‍ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമെന്നും സജ്‌ന പറയുന്നു.