പേടിഎം ബാങ്ക് ചെയര്‍മാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖര്‍ ശര്‍മ രാജിവച്ചു

പേടിഎം ബാങ്ക് ചെയര്‍മാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖര്‍ ശര്‍മ രാജിവച്ചു

ന്യൂഡല്‍ഹി : പേടിഎം ബാങ്ക് ചെയർമാൻ സ്ഥാനത്ത് നിന്ന്, കമ്ബനി സ്ഥാപകൻ വിജയ് ശേഖർ ശർമ രാജിവച്ചു. ഇതിനുശേഷം, പേടിഎം പേയ്‌മെന്റ് ബേങ്ക് (പി പി ബി എല്‍) അതിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു.

പി പി ബി എല്ലിന്റെ ഭാവി ബിസിനസ്സ് പുതുതായി രൂപീകരിച്ച ബോർഡ് നോക്കും.

പേടിഎം പേയ്‌മെൻ്റ് ബാങ്കിന്റെ പാർട്ട് ടൈം നോണ്‍ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖർ ശർമ ഒഴിഞ്ഞതായി ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎം അറിയിച്ചു. തുടർന്ന് ബോർഡ് പുനഃസംഘടിപ്പിച്ചു. സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, വിരമിച്ച ഐഎഎസ് രജനി സെഖ്രി സിബല്‍ എന്നിവരെയാണ് പുതുതായി രൂപീകരിച്ച ബോർഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പേടിഎം പേയ്മന്റ്സ് ബാങ്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതും വായ്പ നല്‍കുന്നതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തടഞ്ഞിരുന്നു. ബാങ്കിന്റെ കെവൈസി പ്രക്രിയകളിലെ ക്രമക്കേടുകളെ തുടർന്നാണ്   നിരോധനം .