വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

Jul 11, 2026 - 16:07
 0  2
വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

ന്യൂഡൽഹി: വിയറ്റ്‌നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം ശനിയാഴ്ച വിനോദസഞ്ചാര ബോട്ട് മുങ്ങി 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു.  മരിച്ചവരിൽ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്.

ഫൂ ക്വോക്കിന് സമീപമുള്ള ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിനടുത്തുവെച്ച് കടൽക്ഷോഭം കാരണം ബോട്ട് തലകീഴായി മറിയുകയായിരുന്നു. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.32 വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്. സ്വകാര്യ മെഡിക്കൽ കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോംപ്ലിമെന്ററി വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം

മൂന്ന് ജീവനക്കാരും ഒരു സഹായിയും ഉൾപ്പെടെ 21 പേരെ രക്ഷപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞു.  സഹായത്തിനായി ഹോ ചി മിൻ സിറ്റിയിലും ഹനോയിയിലും അടിയന്തര ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചതായും സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
32 ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് തീരത്ത് നിന്ന് 400 മീറ്റർ അകലെ വെച്ച് മറിഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് പ്രദേശത്ത് കടുത്ത കടൽക്ഷോഭമുണ്ടായിരുന്നു. വിവരമറിഞ്ഞ് പ്രാദേശിക അധികാരികൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്കെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.