വേനൽ മരങ്ങളുടെ താഴ്‌വര : കവിത, അർജുൻ. കെ. പി, തൃശൂർ

താഴ്‌വാരമെന്നിൽ തൂമഞ്ഞിനുള്ളം....
തഴുകുന്ന രാവിൻ പനിനീർമഴ
ഒരു കുഞ്ഞു പൂവിൻ മിഴിനീർ കണം
അലിയുന്നിതാ നിൻ മൃദുഗാനമായ്.....
ഒരു പൂമരത്തിൻ കദനങ്ങളായി....
മഴവില്ല് ചോരും കിനാതാഴ്‌വര....
നീലാകാശമെങ്ങോ ചായുന്നു ദൂരെ
ആർദ്രമാം സ്നേഹം തേടിയാവാം....
വേനൽ മരങ്ങൾ കാത്തിരിക്കുന്നു...
ആശകൾ പൂക്കും പൂവാടിയിൽ
പൂത്തുനിൽക്കുന്നോരോർമകളിൽ
വീണ്ടും തളിർക്കാൻ വസന്തമാകാൻ....
അർജുൻ. കെ. പി