ജീവിതത്തിലെ ചില നേർക്കാഴ്ചകൾ.....; ചെറുകഥ, ഗിരിജ. കെ. നായർ

ജീവിതത്തിലെ ചില നേർക്കാഴ്ചകൾ.....; ചെറുകഥ, ഗിരിജ. കെ. നായർ

 

 

പ്രഭാതസവാരിക്കൂ പോവാനുള്ള തയ്‌യാറെടുപ്പോടെ രാമചന്ദ്രൻ ഉണർന്നു. ഡിസംബർ മാസത്തിലെ തണുപ്പ് അയാളിലേക്ക് ആഴ്ന്നിറങ്ങി... ജോലിയിൽ നിന്ന് വിരമിച്ചു മൂന്നു മാസം കഴിഞ്ഞപ്പോളായിരുന്നു ഒരു നെഞ്ചു വേദനയും തുടർന്നു ബൈ പാസ്സ് സര്ജറിക്ക്‌ വിധേയനാകേണ്ടിയും വന്നു. പ്രഷറും  ഷുഗറും അവഗണിച്ചുകൊണ്ട് ഉദ്യോഗത്തിൽ ശ്രദ്ധിച്ചു. അന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടതായ ചില സാഹചര്യങ്ങളും ഉണ്ടായി. 

എന്തായാലും അതിന്ടെ ശിക്ഷയും കിട്ടി. ജീവന്റെ വില ഇപ്പോൾ മനസ്സിലായി 

പത്തു വർഷത്തിന് മുൻപുള്ള സര്ജറിക്ക് ശേഷം നടത്തം ഒരു പ്രാഥമിക ആവശ്യമായി തീർന്നിരിക്കുന്നു. ഡോക്ടറുടെ മുന്നറിയിപ്പു തന്റെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്നു 

നടക്കുന്നതിനിടയിൽ പല കാര്യങ്ങളും ഓർമ വരും. ചിന്തകൾ കാട് കയറുമ്പോൾ ജീവിതത്തിന്റെ ആകെ തുക നഷ്ടമാണോ ലാഭമാണോ എന്നുപോലും കണക്കാക്കാൻ കഴിയാറില്ല. 

തന്റെ ജീവിതത്തിൽ തനിക്കു കിട്ടിയ ആകെ സ്വത്ത്‌ തന്റെ രണ്ടു മക്കളാണ് .. മൂത്തവൾ മായ. ഇളയവൻ കിരൺ. 

തന്റെ കൂട്ടുകാരെപോലെ താൻ അവരെ കൊണ്ട് നടന്നു. അവർക്കു വേണ്ടിമാത്രം താൻ ജീവിക്കുകയായിരുന്നു അവരെ വഴക്കുപറയേണ്ട അവസ്ഥ വന്നാൽ പോലും തനിക്കു അതിന് കഴിയാതെ പോകുന്നത് തന്റെ ബലഹീനതയായി തോന്നാറുമുണ്ട് 

 കർക്കശക്കാരനായ അച്ഛന്റെ മകനായി ജീവിച്ച തനിക്കു അന്ന് താൻ അനുഭവിച്ച പ്രയാസങ്ങൾ മക്കൾക്കുണ്ടാകരുതെന്നു ആഗ്രഹിച്ചു. 

തനിക്കു അച്ഛനോട്  ഒന്നും ആവശ്യപ്പെടാൻ പേടിയായിരുന്നു. എല്ലാം പാവം അമ്മയിലൂടെ സാധിച്ചെടുക്കുമായിരുന്നു. അതിന് അമ്മക്ക് അച്ഛനോട് ശകാരങ്ങളും കേൾക്കാറുണ്ടായിരുന്നു 

ഒരു പക്ഷേ അച്ഛന്റെ കർക്കശസ്വഭാവമായിരിക്കാംതനിക്കു ഇന്ന് തന്റെടത്തോടെ ആരെയും ആശ്രയിക്കാതെ നിൽക്കാനായത് 

മകളുടെ കല്യാണം കഴിഞ്ഞു രണ്ടു വർഷമായി. മകൻ ജോലി കിട്ടി വിദേശത്താണ് 

മകൾക്കു ജോലി കിട്ടിയിട്ടുമതി വിവാഹം എന്നവൾ പറഞ്ഞതാണ്. പക്ഷേ നല്ല ഒരു ആലോചന വന്നപ്പോൾ താൻ നിർബന്ധിച്ചു അവളെ ഒരു വലിയ പോലീസ് ഓഫീസറെ കൊണ്ട് കഴിപ്പിച്ചു. 

തന്റെ നിർബന്ധമാണ് കാരണമെന്ന് ഇപ്പോഴും പറയും 

കല്യാണം കഴിഞ്ഞിട്ടും മകളുടെ മുഖത്തിൽ ഒരു സന്തോഷവും കാണാറില്ല 

 ചോദിചാൽ ഒന്നും പറയാറുമില്ല 

അവൾ തന്നിൽ നിന്നും എന്തോ ഒളിക്കുന്നുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് 

പ്രഭാത സവാരി  കഴിഞ്ഞു വീട്ടിലെത്തിയതറിഞ്ഞില്ല 

പ്രാതൽ കഴിക്കുമ്പോൾ കാറിന്റെ ശബ്‌ദം.. മകൾ ഇറങ്ങി അപ്പോൾത്തന്നെ കാർ തിരിച്ചുപോകുകയും ചെയ്തു. കയറി വന്ന മകളുടെ മുഖം കണ്ണുനീർ ചാലിട്ടൊഴുകുന്നു. മുഖത്തു ആകെ കരിവാളിപ്പുകൾ പാടുകൾ 

രാമചന്ദ്രന് കണ്ടപ്പോൾ നെഞ്ചുപൊട്ടിപ്പോയി 

അച്ഛാ ഇനിയും പുതിയ ഒരു കാർ വാങ്ങാൻ പണം കൊണ്ട് കൊടുക്കാൻ പറഞ്ഞു. അച്ഛൻ കൊടുക്കണ്ട.  ഇനി ഞാൻ അങ്ങോട്ട്‌ പോകുന്നില്ല. അവൾ ദയനീയമായി പറഞ്ഞു അകത്തേക്ക് പോയി. 

താൻ ജീവിതത്തിൽ പരാജയത്തിന്റെ പടവുകൾ കയറുകയയാണെന്ന് തോന്നിപോയി. ഭാര്യയും വല്ലാതെ വിഷമിക്കുന്നതും കണ്ടു  

ഇപ്പോൾ ഒന്നും ചോദിക്കണ്ട ..കുറച്ചു കഴിഞ്ഞു എല്ലാം പറയാം എന്നു ഭാര്യയും പറഞ്ഞു 

പിറ്റേന്ന് മകൾ പുറപ്പെടുന്നത് കണ്ടു. തന്റെ അടുത്തു വന്നവൾ പറഞ്ഞു. എനിക്ക് p. S. C. കോച്ചിങ് ക്ലാസ്സിൽ ചേരണം. കുറെ പരീക്ഷകൾ എഴുതാനുണ്ട് 

അവളുടെ സന്തോഷം അങ്ങിനെയാണെകിൽ അത് തന്നെയെന്നെനിക്കും തോന്നി. അങ്ങനെ അവൾ ക്ലാസ്സിൽ ചേർന്നു പഠിത്തത്തിൽ മുഴുകി 

അവൾ ഇവിടെ വന്നതിനു ശേഷം അവളുടെ ഭർത്താവ് ഒരിക്കൽ പോലും വിളിച്ചില്ല. ആരോടും ഒന്നും പറയാതെ താനും ഭാര്യയും സംഘര്ഷഭരിത മായ divasangal. തള്ളി നീക്കി വിദേശത്തുള്ള മകൻ വിളിക്കുമ്പോഴും ഒന്നും അറിയിച്ചില്ല 

പെട്ടെന്ന് മകൻ നാട്ടിൽ വരുന്നുണ്ടെന്ന് അറിഞ്ഞു. 

ഒരു കല്യാണാലോചനയും കൊണ്ടാണ് വരുന്നത്. 

നാട്ടിൽ വന്നു നിശ്ചയിച്ചു തിരിച്ചു പോകും. അവൻ തന്നെ കണ്ട കുട്ടിയാണ്. അവന്റെ ഓഫീസിലുള്ളത് 

എല്ലാം അവരവരുടെ ഇഷ്ടം പോലെ നടക്കട്ടെ. താൻ ഒന്നും പറയുന്നില്ല 

തന്റെ ഇഷ്ടത്തിന് ചെയ്ത കല്യാണം. മകളുടെ ഭാവി എവിടെയാണെന്നറിയാതെ നിൽക്കുന്നു. രാമചന്ദ്രൻ നെടുവീർപ്പിട്ടു 

മകൻ വന്നു. നിശ്ചയവും മോതിരം മാറലും കഴിഞ്ഞു.. ആറു  മാസം lകഴിഞ്ഞു കല്യാണവും 

തന്റെ പെങ്ങളുടെ കാര്യം കേട്ടപ്പോൾ അവനും വിഷമമായി. താൻ വിളിക്കുമ്പോഴൊന്നും അളിയൻ ഫോൺ ഇടുക്കാത്തതിന്ടെ കാരണവും അവനു മനസ്സിലായി 

ഏതായാലും അങ്ങോട്ട്‌ ഇനി പോകണ്ടാ എന്നു തന്നെ മകനും പറഞ്ഞതിൽരാമചന്ദ്രന് ആശ്വാസമായി 

അങ്ങനെ നിശ്ചയം കഴിഞ്ഞു മകൻ തിരുച്ചു പോയി 

ആറു മാസം കഴിഞ്ഞ് മകൻ വന്നു. കല്യാണം ആർഭാടമായി നടന്നു. അപ്പോഴും അളിയന്ടെ അസ്സാന്നിധ്യം  എല്ലാവറും ശ്രദ്ധിച്ചു.. നാട്ടുകാരെല്ലാം പല കഥകളും പറഞ്ഞു തുടങ്ങി

അങ്ങനെ ഒരാഴ്ചത്തെ സൽക്കാരങ്ങൾ കഴിഞ്ഞു മകനും ഭാര്യയും തിരിച്ചു പോയി. 

തന്റെ കണക്കു കൂട്ടലുകൾ തെറ്റിയതായി രാമചന്ദ്രന് തോന്നി. വയസ്സാകുമ്പോൾ തന്നെ നോക്കാൻ മകൻ ഉണ്ടാകുമെന്നത് വ്യാമോഹം മാത്രമായി. മകന്റെ ഭാര്യയാണെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുന്നവൾ. എന്തുകൊണ്ടോ തനിക്കു പൊരുത്തപ്പെടാൻ തോന്നിയില്ല. 

എല്ലാം അവരുടെ ഇഷ്ടത്തിനി നടക്കട്ടെ. 

കല്യാണം കഴിഞ്ഞതോടെ മകൻ തന്നിൽ നിന്നും അകലുകയാണെന്നു തോന്നി തുടങ്ങി 

ഉറക്കമില്ലാത്ത രാത്രികളിൽ നെടുവീർപ്പുമായി താനും ഭാര്യയും ഒരുവിധത്തിൽ നേരം വെളുപ്പിക്കും 

പെട്ടെന്നൊരു ദിവസം വീട്ടിലേക്കു വരുന്ന പോസ്റ്റുമാനെ കണ്ടു. കൈയിൽ ഒരു രേജിസ്റെർഡ്.. മകൾ ഒപ്പിട്ട് വാങ്ങുമ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഇത്രയും സന്തോഷം അവളുടെ മുഖത്തു കണ്ടിട്ടില്ല 

അവൾക്കു p. S. C.  ജോലി കിട്ടിയിരിക്കുന്നു. നല്ലജോലി. 

ജില്ലയിൽ തന്നെ ജോലിക്കുപോയി തുടങ്ങിയ മകൾ അതീവ സന്തോഷത്തിലായി 

അത് കണ്ടപ്പോൾ തന്റെ മനസ്സും ഒന്ന് തണുത്തതായി രാമചന്ദ്രന് തോന്നി 

ഒരു ദിവസം മകൾക്കു അവളുടെ ഭർത്താവിന്റെ കാൾ.. വീട്ടിലേക്കു ചെല്ലാൻ കുട്ടികൊണ്ടുവരാൻ അടുത്ത ദിവസം വരാമെന്നു. അവൾ അയാളോട് ഇനി ഇങ്ങോട്ട് വരണ്ട. ഞാൻ നിങ്ങളുടെ കൂടെ ജീവിക്കാനാഗ്രഹിക്കുന്നില്ല എന്നു പറഞ്ഞു ഫോൺ വെച്ചു. 

പണത്തിനെ മാത്രം സ്നേഹിക്കുന്ന അയാളോട് കൂടെ ഒരു നിമിഷം ജീവിക്കാൻ പറ്റില്ല. ഇനി പോയാൽ തന്റെ ശവംമാവും നിങ്ങൾ കാണുക. തനിക്കു ജോലി കിട്ടിയ വിവരം അറിഞ്ഞിട്ടുണ്ടാകും 

താനിനി പോകില്ലയെന്നു മകൾ തീർത്തും പറഞ്ഞു 

തനിക്കും നല്ലകാര്യമായിത്തോന്നി 

തന്റെ മകൻ ഇവിടെ  തങ്ങളെ നോക്കാൻ ഉണ്ടാവുമെന്ന് കരുതി അത് വെറുതെയായി 

ഇപ്പോൾ തന്റെ കൂടെ മകളുണ്ട്. ഇനിയവൾ മതി തങ്ങളെ നോക്കാൻ ഒരു പണക്കൊതിയൻടെ കൂടെഒരിക്കലും പറഞ്ഞയക്കില്ല 

ഒരു ഉറച്ച തീരുമാനത്തോടെ രാമചന്ദ്രനും ഭാര്യയും അന്ന് സുഖമായി ഉറങ്ങി 

 

 

ഗിരിജ. കെ. നായർ