പൊന്ന് വിളയണ മണ്ണ്:കവിത :രചന, ആലാപനം,കാവ്യ ഭാസ്ക്കർ 

പൊന്ന് വിളയണ മണ്ണ്:കവിത :രചന, ആലാപനം,കാവ്യ ഭാസ്ക്കർ 
: :

പൊന്നു വിളയണ

മണ്ണാർന്നു.

കുയിൽപാട്ട് കേൾക്കണ

മണ്ണാർന്നു.

കന്നുമദിച്ചൊരു

 മണ്ണാർന്നു

വയലോയോന്റെ താളമീ

മണ്ണാർന്നു.

തെളിനീരിൻ കുളിരുള്ള

 മണ്ണാർന്നു. 

കൊറ്റിയും പൊൻമാനും

പച്ചക്കിളികളും 

പാറിനടന്നൊരു 

മണ്ണാർന്നു.

പച്ചത്തവളയും

കുഞ്ഞുമീൻ കൂട്ടവും

വെട്ടിലും പാപ്പാത്തീം

പച്ചപുൽച്ചാടിയും 

തുമ്പിയും വാണൊരു

മണ്ണാർന്നു.

ഇന്നെങ്ങുപോ

യെങ്ങുപോയ്

ഗ്രാമവസന്തങ്ങൾ

എങ്ങുപോയെങ്ങുപോയ്

വയലേലത്തോറ്റങ്ങൾ

മാറിമറിയുന്ന കാഴ്ചകൾ

കണ്ടെന്റെയുള്ളം

വെണ്ണീറിൽ 

പുകയുന്നു.

പൊന്നുവിളഞ്ഞൊരു മണ്ണിന്ന്

തരിശ്ശുനിലമായ്

കിടപ്പാണ്.

തണ്ണീരൊഴുകിയ

തോടിന്ന്

വറ്റിയ നീറും കനവാണ്.

നീന്തിത്തുടിച്ച 

മീൻകുഞ്ഞുങ്ങൾ

മണ്ണിലലിഞ്ഞ് കിടപ്പാണ്.

പാട്ടൊന്നു മൂളാൻ 

കുയിലില്ല

കതിരൊന്നു കൊത്താൻ

കിളിയില്ല

പൊന്നു വിളഞ്ഞൊരു 

മണ്ണിന്ന്

ഓർമ്മകൾ മാത്രമായ്

തീരുന്നോ....????

 

കാവ്യ ഭാസ്ക്കർ, ബ്രഹ്മമംഗലം