വാക്ക്: കവിത, തോമസ് കുട്ടി ഡാനിയൽ

വാക്കും തോക്കും ഒന്നുപോലെ
വാളുപോലുളളിൽ മുറിപ്പെടുത്തും.
തോക്കിനുണ്ടാകൃതിവാക്കിനില്ല
വായ്വാക്കൊരു വെടിയുണ്ടയാകാം.
വാക്കിന്റെ തൂക്കം ഗ്രഹിച്ചിടേണം
വാക്-പോര് തോക്കിലും -
വാക്കാണ് തോക്കിലും ശക്തി -
വാക്ക് പാലിപ്പവൻ ശ്രേഷ്ടനെന്നും.
വാക്ക് നാമോർക്കണമെന്നുമെന്നും
വാക്കിന്റെ ഊക്കം ഗ്രഹിച്ചു വേണം.
തീ കെടുത്തീടാം, 'പടക്കത്തിരി '
വായ് വിട്ട വാക്കോ ?എടുക്കുകില്ല.
വായ്ക്കുള്ളിലുണ്ടൊരു നാക്കു -
വാക്കുകൾശ്രേഷ്മായുച്ചരിക്കാൻ,
വായാടിയാകാതെ ദന്തങ്ങളാൽ
ചുറ്റുമതിൽ കെട്ടിവച്ചിരിപ്പൂ .
വാക്കാണുലകം ചമച്ചതെന്നും
വാക്കിനാലെന്നും നിലനിൽപ്പതും
നേരായ വാക്കിൽ ചരിച്ചു നമ്മൾ
ഭൂലോകമെന്നും നിലനിർത്തണം.
വാക്കാലുലകം ചമച്ച ദൈവം
മർത്യന്നുചൊല്ലിക്കൊടുത്തവാക്കും
നിങ്ങൾ തൻ വാക്കുകൾ ഉവ്വ്, ഉവ്വ് -
എന്നും ഇല്ല ഇല്ല എന്നു മായ്ത്തീർ-
സദ് വാക്ക് സദ് വഴി സദ്ചിന്തയാലെ
വെട്ടിത്തുറക്കുകീ ഭൂലോക വാതിൽ
മരുഭൂമി ഉദ്യാനമാകുന്ന നാളിൽ
സ്വർലോക താക്കോൽ നമുക്കും
---
("നിങ്ങളുടെ വാക്ക് ഉവ്വ് ഉവ്വ് എന്നും
ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ " )
----
തോമസ് കുട്ടി ഡാനിയൽ വലിയമല