ബിന്ദു ജോയ്- ഡെക്കൊപാഷ്  ചരിത്രങ്ങൾ

ബിന്ദു ജോയ്- ഡെക്കൊപാഷ്  ചരിത്രങ്ങൾ

ഡെക്കോപാഷ്; സാധാരണ വീട്ടിൽ ഉള്ള സാധനങ്ങളും ചിത്രങ്ങളും ചേർത്തൊരുമിച്ചു ചെയ്യപ്പെടുന്ന ഒരു കലയാണിത്.  ഫർണിച്ചർ, ഫോട്ടൊ ഫ്രെയിമുകൾ, പ്ലേറ്റ്, സെറാമിക്, ഷെൽഫുകൾ, കണ്ണാടികൾ , പാത്രങ്ങൾ അങ്ങിനെ  ഒരു പ്രത ലമുള്ള എന്തിലും ഏതിലും  ഈ കലാരൂപം ചെയ്യാവുന്നതാണ്. പേപ്പർ മൊസൈക്’ എന്നും  ഈ കലാരൂപത്തിനു വിളിപ്പേരുണ്ട്. ഡെക്കോപാഷ് എന്ന ഫ്രഞ്ച് പദം അധികമാര്‍ക്കും പരിചിതമായിരിക്കില്ല. 

ആധുനിക രീതിയിൽ നിര്‍മിക്കുന്ന സാധാരണ മണ്‍കലങ്ങളുടെ പരുപരുത്ത പ്രതലം സാന്റ്‌പേപ്പര്‍ കൊണ്ടുരച്ച് മിനുസപ്പെടുത്തുന്നതാണ് ഡെക്കോപാഷിന്റെ ആദ്യഘട്ടം. അതിനുശേഷം പാത്രത്തിനുമേല്‍ വാള്‍പുട്ടി ഇടും. വീണ്ടും സാന്റ്‌പേപ്പർ ഉപയോഗിച്ച് ഉരച്ച് മിനുസപ്പെടുത്തും. പ്രിന്റ് ചെയ്ത ചിത്രം പാത്രത്തിനുമേലൊട്ടിക്കുന്നു. ഇതിന്റെ നാലുവശവും വാള്‍പുട്ടി ഇടുന്നു. ചിത്രത്തിന്റെ അതേ നിരപ്പില്‍ ഇടണം. വീണ്ടും സാന്റ്‌പേപ്പര്‍ ഉപയോഗിച്ച് ഉരയ്ക്കും. തുടർന്ന് ഗ്ലു  തേച്ച് ചിത്രം ഒട്ടിച്ച്, പലയാവർത്തി വാർണിഷ് തേക്കുന്നു. മുളയിലുള്ള ഡെക്കോപാഷ് എന്ന സൃഷ്ടി മാസ്റ്റർ പീസാണ്. മുളയിൽ ഫോട്ടോകൾ ഒട്ടിച്ച് അതിൽ ഓയിൽ പെയിന്റ് ചെയ്യുന്നു.

പഴയതായിത്തീർന്ന ഒരു പാത്രം, ഗ്ലാസ്സ്, ഫർണിച്ചർ, ഇങ്ങേയറ്റം വന്ന് ഒരു അലുമിനിയം തൊട്ടി വരെ , അതിന്റെതായ റ്റിഷ്യൂ ചിത്രങ്ങൾ ,പശ ചേത്ത് ഒട്ടിച്ച് അതിന്റെ മുകളിലൂടെ വാർണിഷ് അടിച്ച് മോടിപിടിപ്പിക്കുന്ന രീതിയാണ് ‘ഡെക്കോപാഷ്’ എന്ന കലാരൂപം. കേരളത്തിൽ അത്ര പ്രചാരം ഇല്ലാത്ത എന്നാൽ ഇൻഡ്യയിൽ ചിലയിടത്തെങ്കിലും ഇല്ലാതില്ല.

ചിത്രത്തിന്റെ മുകളിൽ അടിച്ചു ചേർക്കുന്ന വാർണിഷ് കോട്ടിംഗ് 10,15 ലെയർ എങ്കിലും ചെയ്യുന്നു. അവിടെയാണ് അതിന്റെ ഭംഗിയും രൂപവും ഉടലെടുക്കപ്പെടുന്നത്. നമുക്ക് പ്രിയപ്പെട്ട പലവസ്തുക്കളെയും ഇതുപോലെ രൂപവും ഭംഗിയും കൊടുത്ത് സൂക്ഷിച്ചു വെക്കാവുന്നതാണ്. 3D ഡെക്കോപാഷ് രീതികളും ഇന്ന് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു.
 ഒരേചിത്രം ഒന്നിനു മുകളിൽ ഒന്നായി ഒട്ടിച്ചു ചേർത്ത് അതിന്റെ കട്ടിയും, വിസ്താരവും വ്യത്യസ്ഥമാക്കിയാണ് ത്രീ ഡി രീതി അവലംബിക്കുന്നത്. ഈസ്റ്റ് സൈബീരിയയിലെ ‘റ്റുംബ് ആർട്ട്’ അതായത് കല്ലറകൾക്ക് മോടിപിടിപ്പിക്കാനായി ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. പിന്നീട് ഇറ്റലി, വെനീസ് എന്നിവിടങ്ങളിലേക്കു വ്യാപിച്ചു തുടങ്ങി. ചൈനക്കാരാണ് ഈ കല പല രാജ്യങ്ങളിലേക്ക് എത്തിച്ചതെന്നെ പറയപ്പെടുന്നു.


ബിന്ദുവിന്റെ കാഴ്ചപ്പാട്

ഡെക്കോപാഷിന്റെക്കുറിച്ച് അറിയുകയും കാണുകയും ചെയ്തുപ്പോൾ അത് വിശദമായി പഠിക്കാൻ  ബിന്ദു തീരുമാനിച്ചു.  അതിനായി  ഒരു ടീച്ചറിനെ കണ്ടുപിടിച്ച്  നല്ലരീതിയിൽ പഠിച്ചു തുടങ്ങി. എന്നാൽ അമേരിക്കയിൽ  പോയപ്പോളാണ് ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും  വിവരങ്ങൾ ശേഖരിക്കാനും സാധിച്ചത്.  മാർത്താ സ്റ്റുവാർട്ട് എന്ന ഡെക്കോപാഷിന്റെ വളരെ  പ്രൊഫഷണൽ ആയ ഒരു ടീച്ചർ കൂടിയായ അവരുടെ അടുത്ത് പോയി  നന്നായി  പഠിക്കാൻ  സാധിച്ചു. ഡെക്കൊ പാജ്’ എന്നാൽ  കട്ട് & പേസ്റ്റ് എന്നാണ് അർത്ഥം! ഏതു പഴയ സാധനങ്ങൾക്കും ഒരു പുതുമോടി നൽകി അതിന് ഒരു പുതിയ ജീവൻ നൽകുക, അത് ഒരു കെറ്റിൽ, ജനാല, കണ്ണാടി , പാത്രങ്ങൾ എന്നു വേണ്ട എന്തിനും ഏതിനും!.  

ഏതാണ്ട്  12 ആം  നൂറ്റാണ്ടിൽ  ഈസ്റ്റ് സൈബീരിയയിൽ  ആണ്  ഇതിന്റെ  തുടക്കം . പിന്നീ‍ട്  ചൈനക്കാർ അവരുടെ ലാന്റേൺസ്,  ജനാലകൾ എല്ലാത്തിലും ഉപയോഗിച്ചു തുടങ്ങി.   ഏതാണ്ട്  17ആം നൂറ്റാണ്ടിൽ   വീണ്ടും  യുറോപ്പിലേക്ക്  തിരിച്ചു കൊണ്ടുവന്നു.  പേസ്റ്റൽ നിറങ്ങളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ഡേക്കോപാഷിന് യൂണിവേഴ്സൽ ആയി തിട്ടപ്പെടുത്തിയ 4  നിറങ്ങൾ ആണ്, വെളുപ്പ്,  ബ്രൌൺ, റ്റർക്കോയിസ്, ബേയ്ജ്  എന്നിവ. വളരെ  തെളിച്ചമുള്ള ,ജ്വലിക്കുന്ന നിറങ്ങൾ സ്വയം ഉപയോഗിച്ച് ഡെക്കോപാഷ് ചെയ്യുന്നവർ ഇന്നുണ്ട്  എങ്കിലും,സാത്വികമായ, ശാന്തമായ ഇതിന്റെ നിറങ്ങളിൽ നിന്ന് മാറാതിരിക്കുന്നതാണ് നല്ലത് എന്ന് ബിന്ദു ഓർമ്മിപ്പിക്കുന്നു.

ഫർണിച്ചറുകളുടെ പുതുക്കിപ്പണിയലിലേക്ക് ഡെക്കോപാജ്’

എന്റെ ക്ലാസ്സുകളിൽ പറയാറുണ്ട്, പറഞ്ഞു കൊടുക്കാറുണ്ട്  ഫർണിച്ചറുകളിൽ ചെയ്യുന്ന രീതിയും മറ്റും! എന്നാൽ ഇന്ന് വരെ കേരളത്തിൽ ഇതുവരെ ആരും തന്നെ  ചെയ്ത്കൊടുക്കുന്നതായി അറിഞ്ഞിട്ടില്ല. ഞാൻ സ്വയം ചെയ്തിട്ടുണ്ട് ഫർണിച്ചറുകൾ,  ഇനിയാരെങ്കിലും , ഒരു മുഴുവൻ ബെഡ് റൂം സെറ്റോ , സോഫായിലൊ ചെയ്തുകൂടെന്നില്ല. 

എങ്ങനെയാണ്  ഡെക്കോപാഷ്  ചെയ്യുന്നത് 

ഏതു സാധനത്തിൽ , ഫർണിച്ചറിൽ ആണ് നമ്മൾ  ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിന്റെ പ്രതലം  , നന്നായി വൃത്തിയായിരിക്കണം. സാൻപേപ്പറുപയോഗിച്ച്, ഉരച്ച് തുടച്ച് വൃത്തിയാക്കുക. ഏത് ചിത്രങ്ങളാണ് ഒട്ടിക്കാൻ വേണ്ടത് മുറിച്ച്  തയ്യാറാക്കുക. അതിന്റെ മുറിച്ച് അറ്റങ്ങളിൽ, ഉപയോഗിക്കേണ്ട പെയിന്റ് നിറവുമായി  ചേർന്നു പോകുന്ന  ക്രയോൺ കളർ പെൻസിൽ കൊണ്ട് വരക്കുക. ഒട്ടിക്കാൻ ഉപയോഗിക്കേണ്ട് പ്രതലത്തിൽ ചിത്രങ്ങൾ ആവശ്യാനുസരണം വെച്ച് , നിങ്ങളുടെ മനസ്സിലെ  ആശയവുമായി  ചേർന്നു പോകുന്നു എന്ന് ഉറപ്പാക്കുക. ചെറിയ ചിത്രങ്ങൾ വെക്കാനായി റ്റ്വീസറുകൾ ഉപയോഗിക്കുക. ഗ്ലൂ തേച്ചതിനു ശേഷം ചിത്രങ്ങൾ ഒന്നൊന്നായൊ ഒട്ടിച്ച് അതിന്റെ അടിയിൽ വായുകടക്കാത്തവിധം , തുണിയൊ , സ്പോഞ്ചോ കൊണ്ട് അമർത്തി തുടച്ച് , നന്നായി അമർത്തി ഒട്ടിക്കുക. ഗ്ലൂ എല്ലാം വൃത്തിയായി തുടച്ചുമാറ്റി, അത് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം വാർണിഷ് ഉപയോഗിച്ച് പോളീഷ് ചെയ്യുക. ചിത്രത്തിന്റെ പേപ്പറിന്റെ കട്ടി അനുസരിച്ച്, ഏതാണ്ട്  4 മുതൽ 10 കോട്ട് വരെ വാർണിഷ് ഉപയോഗിക്കേണ്ടിവരും.  ഓരോ വാർണിഷ് കോട്ടും  ഉണങ്ങാൻ  അനുവദിച്ചതിനു ശേഷം മാത്രമെ അടുത്ത കോട്ട്  അടിക്കാൻ  പാടുള്ളു. ഇടക്ക് 4, 5 കോട്ട് കഴിയുബോൾ സാന്റ് പേപ്പർ ഉപയോഗിച്ച് , മയത്തിൽ ഒന്ന് ഉരച്ച്,  ഉണങ്ങു ന്ന ഗ്ലൂവിന്റെ ആവശ്യമില്ലാത്ത  പൊടിയും മറ്റും  തുടച്ച് ,  വൃത്തിയാക്കു ന്നത്  നന്നായിരിക്കും.
 

ബിന്ദുവിന്റെ ക്ലാസ്സുകൾ                                           

പലരുടെയും ആവശ്യപ്രകാരം ബിന്ദു തിരുവനന്ത പുരത്തും കൊച്ചിയിലും ക്ലാസ്സുകൾ സംഘടിപ്പിച്ചു. വളരെ  അധികം നല്ല പ്രതികരണങ്ങൾ കിട്ടിയതുകൊണ്ട് ,വീണ്ടും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ക്ലോക്കും, ഫുഡ് ട്രേ എന്നിങ്ങനെ  എളുപ്പമുള്ളവയായിരുന്നു ക്ലാസ്സുകൾ . സ്വയം നമ്മൾ ചെയ്തെടുക്കുന്ന  ഇത്തരം  കലകളോട് നമുക്കും സ്വയം ഒരു താല്പര്യം ധാരാളമാണ്. ബിന്ദുവിന്റെ കാഴ്ചപ്പാടിൽ ഒരു ക്ലാസിൽ ചേർന്ന് ഇതിന്റെ രീതികളും വിധവും  പഠിച്ചുകഴിഞ്ഞാൽ നമുക്ക് സ്വയം നമ്മുടെ പല പ്രിയപ്പെട്ട  പാത്രങ്ങൾ, ഫർണിച്ചറുകൾ,  ചിത്രങ്ങൾ എന്നിവക്ക് ഒരു ‘ റെസ്റ്റോറേഷൻ’ പുതുജീവൻ  നൽകാൻ സാധിക്കും

 

 

സപ്ന അനു  ബി ജോർജ്