ഇന്ത്യ - പാക് സംഘര്‍ ഷം മാത്രമല്ല, 11 യുദ്ധ സമാന സാഹചര്യങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിച്ചെന്ന് വീണ്ടും ട്രംപ്

Sep 19, 2025 - 19:45
 0  288
ഇന്ത്യ - പാക് സംഘര്‍ ഷം   മാത്രമല്ല,   11 യുദ്ധ സമാന  സാഹചര്യങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിച്ചെന്ന്  വീണ്ടും ട്രംപ്

വാഷിങ്ടണ്‍: ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉണ്ടായ ഇന്ത്യ - പാക് സംഘര്‍ഷം ഉള്‍പ്പെടെ 11 യുദ്ധ സമാനമായ സാഹചര്യങ്ങളില്‍ മധ്യസ്ഥതയിലൂടെ പരിഹരിച്ചെന്ന അവകാശവാദവുമായി വീണ്ടും ഡോണള്‍ഡ് ട്രംപ്. യുഎസ് കോണ്‍ഗ്രസ് അംഗം ബൈറണ്‍ ഡൊണാള്‍ഡ്‌സിന്റെ ഒരു എക്‌സ് പോസ്റ്റ് പങ്കുവച്ചാണ് ട്രംപ് വീണ്ടും 'അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലെ മധ്യസ്ഥതാ' വാദം സജീവമാക്കുന്നത്.

ബൈറണ്‍ ഡൊണാള്‍ഡ്‌സിന്റെ പട്ടിക പ്രകാരം വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടായ 11 സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെട്ടെന്നാണ് അവകാശപ്പെടുന്നത്.

അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്ലന്‍ഡ്, കോംഗോ-റവാണ്ട, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ, ഇന്ത്യ-പാകിസ്ഥാന്‍ തുടങ്ങി ട്രംപ് നിരന്തരം ആവര്‍ത്തിക്കുന്ന സംഘര്‍ഷങ്ങള്‍ക്കൊപ്പം പുതിയ ചില പേരുകളും ഡൊണാള്‍ഡ്‌സിന്റെ പട്ടികയിലുണ്ട്. ഇസ്രായേലും മറ്റ് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമാണ് ഡൊണാള്‍ഡ്‌സ് പരമാര്‍ശിച്ചിരിക്കുന്നത്. ഇറാന്‍, മൊറോക്കോ, സുഡാന്‍, യുഎഇ, ബഹ്റൈന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.