തോന്നലുകൾ: ഡോ. ജേക്കബ് സാംസൺ; കവിത

Mar 15, 2025 - 09:14
 0  37
തോന്നലുകൾ: ഡോ. ജേക്കബ് സാംസൺ; കവിത
ജീവിച്ചിരിക്കുമ്പോൾ
മരിക്കുന്നതാണ് 
നല്ലതെന്ന് തോന്നാം.
മരിച്ച് മരവിച്ച് കിടക്കുമ്പോൾ
ജീവിക്കുകയായിരുന്നു
ഭേദമെന്ന് തോന്നുമോ ?
ആർക്കറിയാം.
മരിച്ചവരാരും
ഇന്നുവരെ അതൊന്നും
പറഞ്ഞിട്ടില്ല.
വേണ്ട!
പുറത്തുപറയാതെ
കൊണ്ടുനടക്കട്ടെ
ഒന്നും 
പറയാത്തതുകൊണ്ട്
അവരെ ആരും
ഓർക്കുന്നുമില്ല.
ജീവിച്ചിരിക്കുന്നവർക്ക്
മരിച്ചവരോട്
അത്രയൊക്കെയല്ലേ
ചെയ്യാനാവൂ.