കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്ക് വീണ്ടും ഇ ഡി ക്ക് മുന്നില്‍ ഹാജരാകണം

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്ക് വീണ്ടും ഇ ഡി ക്ക് മുന്നില്‍ ഹാജരാകണം

കൊച്ചി ഓഫീസില്‍ ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദ്ദേശിച്ചു കൊണ്ടാണ് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ ഇ. ഡി നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.

അതേസമയം കേസില്‍ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് ഇ‍ഡിയുടെ നടപടി.