മുതുകോരമലയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

മുതുകോരമലയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതുകോരമലയില്‍ സന്ദര്‍ശനത്തിനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ രക്ഷപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍, നിര്‍മ്മല്‍ എന്നിവരാണ് വഴിയറിയാതെ കുടുങ്ങിയത്.

സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ യുവാക്കളുമായി തിരിച്ചു. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവര്‍ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയെ തിരിച്ച്‌ ഇറക്കുന്നതിനിടെ വഴിതെറ്റുകയായിരുന്നു. പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.

മൊബൈല്‍ റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.