200 കോടിയുടെ സ്വത്ത് സര്‍ക്കാരിലേക്ക്; ഹൈറിച്ച്‌ കേസില്‍ പ്രതികള്‍ക്ക് വൻ തിരിച്ചടി

200 കോടിയുടെ സ്വത്ത് സര്‍ക്കാരിലേക്ക്; ഹൈറിച്ച്‌ കേസില്‍ പ്രതികള്‍ക്ക് വൻ തിരിച്ചടി
തൃശൂര്‍: ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് വൻ തിരിച്ചടി. താത്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ നടപടി തേഡ് അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെ ഹൈറിച്ചിന്റെയും ഹൈറിച്ച്‌ മുതലാളിമാരുടെയും സ്വത്തുക്കള്‍ കലക്ടറുടെ കൈവശത്തിലാകും. ഏകദേശം ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ അധീനതയില്‍ എത്തുക. ജില്ലാ കളക്ടറുടെ സമയബന്ധിതമായ ഇടപെടലാണ് ബഡ്‌സ് ആക്‌ട് അനുസരിച്ച്‌പ്രതികളുടെ സ്വത്ത് കണ്ട് കെട്ടിയ നടപടി സ്ഥിരപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യുട്ടറും കേസ് നടത്തുന്നതില്‍ വിജയിച്ചു.

കേരളത്തില്‍ ബഡ്‌സ് ആക്‌ട് അനുസരിച്ച്‌ സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസാണിത്. അതേസമയം, കേസില്‍ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാകുന്നത് തടയാനാണ് ഹൈറിച്ച്‌ തട്ടിപ്പുകാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. എന്നാല്‍ കോടതി ഇത് മണിച്ചെയിന്‍ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചതോടെ സി.ബി.ഐക്ക് മുന്നില്‍ കൂടുതല്‍ പരാതിക്കാര്‍ വരാനാണ് സാധ്യത.