തിരിച്ചുവരവ് : കവിത, ഡോ. ജേക്കബ് സാംസൺ

പള്ളിക്കൂടം വിട്ടു വരുമ്പോള്‍
ഇടവഴി നടവഴി പിന്നില്‍ തള്ളി
കാടും കാവും തെങ്ങിന്‍ തോപ്പും
കുളവും വാഴത്തോപ്പും താണ്ടി
പോരും വഴിയില്‍ പേരയ്‌ക്കായും
കാരയ്‌ക്കായും പലതും കിട്ടി
പാടവരമ്പില്‍ തൊട്ടു കളിച്ചും
നെല്‍ക്കതിരൂരിയെടുത്തു ചവച്ചും
പാടിപ്പാടി പടികള്‍ ചവിട്ടി
പടിയും തീര്‍ന്നൂ പാട്ടും തീര്‍ന്നു
കൂട്ടും കൂടി കുന്നുകള്‍ കയറി
വീടായപ്പോള്‍ ഓടുകയായി.