'സബർമതി റിപ്പോർട്ട് '- സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രിമോദി

Nov 18, 2024 - 16:24
Nov 18, 2024 - 16:49
 0  18
'സബർമതി റിപ്പോർട്ട് '- സിനിമയെ പുകഴ്ത്തി  പ്രധാനമന്ത്രിമോദി

സബർമതി റിപ്പോർട്ട് 'എന്ന ഹിന്ദി സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമമായ 'എക്സി'ലെ ഒരു ഉപയോക്താവിന്റെ സിനിമയെ പ്രകീർത്തിച്ചുള്ള പോസ്റ്റിന് പ്രതികരണമായാണ് നരേന്ദ്ര മോദിയുടെ പരാമർശം. വ്യാജ ആഖ്യാനങ്ങള്‍ കുറച്ചുകാലം മാത്രമേ നിലനില്‍ക്കൂവെന്നും ഒടുവില്‍ സത്യം പുറത്തുവരുമെന്നും മോദി 'എക്സി'ല്‍ കുറിച്ചു.

സബർമതി എക്സ്‍പ്രസിലെ യാത്രക്കാരെ ക്രൂരമായി ചുട്ടുകൊന്നത് 'ഒരു നേതാവിന്റെ' പ്രതിച്ഛായ മോശമാക്കാൻ ചില നിക്ഷിപ്ത താല്‍പര്യക്കാർ രാഷ്ട്രീയ ആയുധമാക്കിയെന്നും മോദിയെ സൂചിപ്പിച്ച്‌ 'എക്സ്' ഉപയോക്താവ് പോസ്റ്റില്‍ കുറിച്ചിരുന്നു. പറഞ്ഞത് വളരെ ശരിയാണെന്നും സാധാരണക്കാർക്ക് കാണാവുന്നതരത്തില്‍ സത്യം പുറത്തുവരുന്നത് നല്ലതാണെന്നും മോദി കുറിച്ചു.

ധീരജ് സർണ സംവിധാനം ചെയ്ത സിനിമയില്‍ ബോളിവുഡ് താരം വിക്രാന്ത് മാസിയാണ് നായകൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.