കോളജ് അധ്യാപകന്‍ ക്‌ളാസ് മുറിയിൽ കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസോ. പ്രഫ. ഊരുപൊയ്ക ഇടയ്‌ക്കോട് മഠത്തില്‍ കണ്ണന്‍ വീട്ടില്‍ ഡോ. പി സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ കുട്ടികളുടെ മുന്നിലാണ് കുഴഞ്ഞു വീണത്. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം കോളജിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷമാണ് പി സുബ്രഹ്മണ്യം കാഞ്ഞിരംകുളം കോളജില്‍ അധ്യാപകനായി എത്തിയത്. അതിനു മുന്‍പ് വയനാട് കല്‍പറ്റ, നെടുമങ്ങാട്, ആറ്റിങ്ങല്‍ തുടങ്ങിയ ഇടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വരുന്ന മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് വിയോഗം.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം. കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നാളെ ഉച്ചയ്ക്കു ശേഷം മൃതദേഹം എത്തിക്കും.ഡോ. എന്‍ കെ രാജ സുജിതം ആണ് ഭാര്യ. വിദ്യാര്‍ഥികളായ എസ് അക്ഷയ്, എസ് ഏയ്ഞ്ചല്‍ ചക്കു എന്നിവര്‍ മക്കളാണ്.