സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 മുതൽ 8 വരെ

Sep 1, 2026 - 19:54
Sep 1, 2026 - 20:16
 0  6
സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 മുതൽ 8 വരെ




ജോർജ് തുമ്പയിൽ


സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ  സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ (3301 N 72ND AVE, HOLLYWOOD, FLORIDA  - 33024 (ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകുന്നേരം മുതൽ സെപ്റ്റംബർ 8 ചൊവ്വാഴ്ച വരെ ഭക്തിനിർഭരമായി ആചരിക്കുന്നു.

വിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ നടത്തുന്ന നോമ്പ് ആചരണത്തിലും പെരുന്നാൾ ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. ഡോ. ജോസഫ് വർഗീസ് അറിയിച്ചു.  

 സജി സാമുവൽ / ഡെൻസി & ഫാമിലിയാണ് ഈ  വർഷത്തെ തിരുനാളിന്റെ സ്പോൺസേഴ്സ് .

പെരുന്നാൾ & കൺവെൻഷൻ സമയക്രമം:

സെപ്റ്റംബർ 1 (ചൊവ്വ): വൈകുന്നേരം 5:30-ന് കൊടിയേറ്റ്, 6:00-ന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും, 6:30-ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർത്ഥനയും, 7:30-ന്  ധ്യാനം,  (ഫാ. സന്തോഷ് തോമസ്), 8:00-ന് ആശീർവാദം, നേർച്ച.

സെപ്റ്റംബർ 2 (ബുധൻ) മുതൽ സെപ്റ്റംബർ 6 (ഞായർ) വരെ: വൈകുന്നേരം 6:00-ന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും, 6:30-ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർത്ഥനയും, 7:30-ന്  ധ്യാനം (ബുധൻ, വ്യാഴം  ദിവസങ്ങളിൽ  ഫാ. സന്തോഷ് തോമസ്),  വെള്ളി (ഡോ. ജിമോൾ തോമസ് ജോർജ്), ശനി (ഡീക്കൻ  ഡോ. സിജു ഏലിയാസ്) ഞായർ (ഫാ. ഡോ. ജോസഫ് വർഗീസ്) എന്നിവർ നേതൃത്വം നൽകും. 8:00-ന് ആശീർവാദം, നേർച്ച.

സെപ്റ്റംബർ 7 (തിങ്കൾ): വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 6:30-ന് വിശുദ്ധ മൂന്നിമ്മേൽ കുർബാന (കാർമ്മികത്വം: ഫാ. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി,  ഫാ. ആകാശ് പോൾ, ഫാ. ഡോ. ജോസഫ് വർഗീസ്), 8:00-ന് പ്രദക്ഷിണം, 8:30-ന് ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്കൽ .


കൂടുതൽ വിവരങ്ങൾക്ക് :

വികാരി: ഫാ. ഡോ. ജോസഫ് വർഗീസ് – (845) 242-8899

സെക്രട്ടറി: നിബു പുത്തേത്ത് – (954) 892-4747

ട്രഷറർ: ജിനോ കുര്യാക്കോസ് – (954) 415-6141