പ്രകൃതിയാം അമ്മ : കവിത, ശുഭ

Sep 21, 2026 - 19:17
Sep 22, 2026 - 12:36
 0  13
പ്രകൃതിയാം അമ്മ : കവിത,  ശുഭ
 
സ്വന്തമായൊരിടത്തു 
 കൂട് കൂട്ടുക...
നിയന്ത്രണമില്ല
നിയമങ്ങളില്ല 
ആകാശത്തെ 
ചന്ദ്രികയെനിക്കു സ്വന്തം.
കാറ്റിനും കിളികൾക്കും 
കളങ്കമില്ലാത്ത 
സ്നേഹം മാത്രം.
ഈശ്വരന്റെ 
നിത്യസ്നേഹം 
കരുത്തു പകരുന്നു 
പ്രകൃതിയുടെ 
വാത്സല്യം നിറഞ്ഞ 
എന്റേതു മാത്രമായ
ഒരിടം
കുഞ്ഞു നക്ഷത്രങ്ങൾ 
എനിക്കു വിളക്കാകുന്നു 
പ്രകൃതിയെനിക്കമ്മയാകുന്നു 
ദൂരെ മല ചുരന്നവൾ 
എനിക്കമൃത് നൽകുന്നു 
അത്യുഷ്ണത്തിൽ 
അവളൊരു തെന്നലാകുന്നു 
രാവിലെനിക്ക് കൂട്ടായ്
മിന്നാമിനുങ്ങുകൾ 
പ്രകൃതിയുടെ താരാട്ടു 
പാട്ടിലലിഞ്ഞുറങ്ങുമ്പോൾ 
പഞ്ചഭൂതങ്ങൾ 
കാവലുണ്ട്..
പ്രകൃതിയുടെ സത്യത്തിനു 
പാലിന്റെ ധവളിമയാണ് 
എന്റെ വേരുകൾ 
അവളിലാണ്