ലെസോത്തോയിലെ ഇന്ത്യയുടെ ഹോണററി കോൺസൽ ജനറൽ പനന്താനത്ത് ബിജു ഏബ്രഹാം കോരയ്ക്ക് കൊല്ലാട് പൗരാവലിയുടെ ആദരം: സെപ്റ്റംബർ 6, ഞായറാഴ്ച
കോട്ടയം: ദക്ഷിണാഫ്രിക്കയിലെ ലെസോത്തോയിൽ ഇന്ത്യയുടെ ഹോണററി കോൺസൽ ജനറലായി നിയമിക്കപ്പെട്ട പനന്താനത്ത് ബിജു ഏബ്രഹാം കോരയ്ക്ക് ജന്മനാടിന്റെ ആദരം. കൊല്ലാട് പൗരാവലിയുടെ നേതൃത്വത്തിലാണ് അനുമോദന സമ്മേളനം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 6, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കൊല്ലാട് സെന്റ് പോൾസ് ഹാളിൽ നടക്കുന്ന സമ്മേളനം . സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുന്നതായി കൊല്ലാട് പൗരാവലി ഭാരവാഹികൾ അറിയിച്ചു.