ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി ഇ പി ജയരാജൻ

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി ഇ പി ജയരാജൻ

കണ്ണൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയിലേക്ക് പോകാൻ ദല്ലാൾ നന്ദകുമാർ മുഖേന ജയരാജൻ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.

വോട്ടെടുപ്പ് ദിവസമാണ് ഇ പി ജയരാജനെതിരെ ആരോപണവുമായി ശോഭ രം​ഗത്തെത്തിയത്. ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടു എന്നായിരുന്നു ആരോപണം.ആരോപണം ഇപി നിഷേധിച്ചെങ്കിലും വലിയ വിവാദങ്ങൾക്ക് കാരണമായി.