മുഖ്യമന്ത്രിയെ ചോദ്യംചെയ്യാൻ ആര്‍ക്കും ധൈര്യമില്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാല്‍ കേസ് പതിവല്ലെ;: ഗവര്‍ണര്‍

മുഖ്യമന്ത്രിയെ ചോദ്യംചെയ്യാൻ ആര്‍ക്കും ധൈര്യമില്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാല്‍ കേസ് പതിവല്ലെ;: ഗവര്‍ണര്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസില്‍ പുതുമയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച നവ കേരള ബസിനെതിരെ കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഷൂ ഏറ് സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നടപടി എടുത്തതിലാണ് ഗവര്‍ണറുടെ ചോദ്യം.
മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാല്‍ കേസ് പതിവല്ലെയെന്നും അദ്ദേഹം ചോദിച്ചു. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

നവകേരള സദസിനെതിരായ കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് 24 ന്യൂസ് റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്. കേസില്‍ അഞ്ചാം പ്രതിയാണ് വിനീത. മുഖ്യമന്ത്രിയുിടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നല്‍കിയിട്ടുണ്ട്. ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.