ചിങ്ങവനം സ്‌റ്റേഷനിൽ തമ്മില്‍ തല്ലിയ രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെൻഷൻ

ചിങ്ങവനം സ്‌റ്റേഷനിൽ   തമ്മില്‍ തല്ലിയ  രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെൻഷൻ

കോട്ടയം: ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടി. സ്റ്റേഷൻ പരിസരത്ത് ബൈക്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്.

സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ സുധീഷിന്റെ അടിയേറ്റ് മറ്റൊരു ഉദ്യോഗസ്ഥന്റെ തല പൊട്ടി. അദ്ദേഹത്തെ ജനലില്‍ പിടിച്ച്‌ ഇടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ആദ്യം എസ്.ഐയുടെ മുറിയിലേക്കും പിന്നീട് പുറത്തേക്കും ഇറങ്ങിയോടുകയായിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ്, ബോസ്‌കോ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കാണ് നടപടി കൈക്കൊണ്ടത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സ്‌റ്റേഷനില്‍ കയ്യാങ്കളി നടന്നത്.