കുതിരാൻ തുരങ്കത്തിനുള്ളില്‍ ബൈക്ക് അപകടം: യുവാവ് മരിച്ചു
തൃശ്ശൂര്‍: കുതിരാൻ തുരങ്കത്തിനുള്ളിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി വിനു(24)വാണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ ഇടനാഴി തുരങ്കത്തിന്റെ തൂണില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
പട്ടിക്കാടുനിന്നുള്ള ആംബുലൻസിലാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരപരിക്കേറ്റ് ചികിത്സയിലുള്ള മിഥുൻ ചുവന്നമണ്ണില്‍ പഞ്ചര്‍ കടയിലെ ജീവനക്കാരനാണ്.