'ഷ്വി' കിഴങ്ങ് തേടിയിറങ്ങി, മുതലയുടെ കടിയേറ്റു

'ഷ്വി' കിഴങ്ങ് തേടിയിറങ്ങി, മുതലയുടെ കടിയേറ്റു

ബോട്സ്വാനയുടെ നദികളിൽ കാണുന്ന ഒരു കിഴങ്ങാണ് ''ഷ്വി" കിഴങ്ങ്. അത്  ആഫ്രിക്കൻ രാജ്യത്തു മാത്രമാണ് കാണപ്പെടുന്നതെന്ന് കേൾക്കുന്നു. മൗൻ എന്നസ്ഥലത്തെ  തമലക്കാനെ നദിയിലാണിത് കാണപ്പെടുന്നത് .താമര പോലെ, വെള്ളത്തിലാണിത്  വളരുന്നത്. നദിയിൽ നിന്നും മുങ്ങിയെടുക്കുന്ന ഈ കിഴങ്ങ്  വളരെ ഔഷധഗുണം ഉള്ളതാണ്.

ചിലർ പുഴുങ്ങി തിന്നും,  ഉണങ്ങി പൊടിച്ചു തേനിൽ കഴിച്ചാൽ  വളരെ ഉന്മേഷം ഉണ്ടാകും. കുട്ടികൾ നദിയിൽ വന്നു മുങ്ങിയെടുത്തു വിൽക്കുന്നത് കാണാം . ലോക്കൽ മാർക്കറ്റിൽ നല്ല ഡിമാൻഡ് ആണിതിന് .

അടുത്തിടെ  ഒരു സംഭവം ഉണ്ടായി. ''ഷ്വി'' കിഴങ്ങു പറിക്കാൻ പോയ ഒരമ്മയും മകളും നദിയുടെ ഉള്ളിലോട്ടു നടന്നു. നദിയിൽ കൂടി നടന്നു നീങ്ങുമ്പോൾ തടിക്കഷ്ണം പോലെ എന്തോ കിടക്കുന്നതു കണ്ടു. അവർ അതിന്റെ മുകളിൽ ചവുട്ടിയപ്പോൾ അതിന് അനക്കം വെച്ചു. ''ഹയ്യോ, അമ്മേ.... മുതല'' എന്ന് മകൾ വിളിച്ചു കൂവുമ്പോഴേക്കും നദിക്കു കുറുകെ നടക്കുകയായിരുന്ന ആ അമ്മയുടെ ശരീരത്തിലേക്ക് താടിയെല്ലുകൾ ചുറ്റിപ്പിടിച്ചു കത്രിക പൂട്ടിട്ടിരുന്നു മുതല .  മൂർച്ചയുള്ള പല്ലുകൾ അവരുടെ മാംസത്തിൽ കുത്തിയിറക്കി മുതല.
സംഭവം കണ്ട്, അതിലേ പോകുകയായിരുന്ന  ഒരു പതിനാറുകാരൻ ഓടി വന്നു. അവൻ എതിർദിശയിൽ ഓടിച്ചെന്ന് സ്വന്തം ജീവൻ പണയപ്പെടുത്തി വെള്ളത്തിലൂടെ കുതിച്ചെത്തി മുതലയെ നേരിട്ടു ഇരയെ രക്ഷിച്ചു.  

 

ഈ കൊച്ചു പയ്യൻ ഇത്രയും ധൈര്യത്തോടെ  മുതലയെ  വിദഗ്ധമായി കൈകാര്യം ചെയ്തത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മനഃശക്തിക്കു പിന്നിൽ  കത്തിമസ്സാജ് പഠിച്ചതാണ് ബലമായത്.

അതുകൊണ്ടാണ്   മുതലയുടെ  കടിഏറ്റിട്ടും അതിനെ തരണം ചെയ്യാൻ  ആ സ്ത്രീക്കും മകൾക്കും കഴിഞ്ഞതും .

മാനസ്സിക സംഘർഷത്തിൽ നിന്നും പമ്പകടക്കാൻ കത്തി മസ്സാജ്


കത്തി മസ്സാജ്നെപ്പറ്റി ചോദിച്ചു മനസിലാക്കി .
ചൈനക്കാരുടെ മസ്സാജ് ആണ് കത്തി മസ്സാജ്.  മെഡിക്കൽ സയൻസ്അംഗീകരിച്ചിട്ടില്ലാത്തതായതിനാൽ ഇവിടെ അങ്ങനെ കൂടുതൽ പബ്ലിസിറ്റി ആയില്ല..പയ്യൻ രഹസ്യമായി പഠിച്ചതാണത്രേ. ഞങ്ങളുടെ വീടിനു ചുറ്റും ചൈനക്കാരാണ്. പഞ്ഞിക്കെട്ടു കെട്ടി തൂക്കി കത്തി കൊണ്ടു മസ്സാജ്പ്രാക്ടീസ് ചെയ്യുന്നത്  കാണാറുണ്ട്.  ഇവർ ഇവിടെ ആരെയും പഠിപ്പിച്ചു കൊടുക്കില്ല


കത്തി മസ്സാജ് ചെയ്യുന്നത് വളരെ ശ്രദ്ധയോടെയാണ്. പ്രഷർ point മനസിലാക്കി ഞരമ്പുകളെ തഴുകി ഉണർത്തും. കയ്യിൽ തുടങ്ങി മുതുകിലൂടെ തലയിലേക്ക് കൊണ്ടു വരും. കമഴ്ത്തി കിടത്തിയാണ് ചെയ്യുന്ന ത് . ഈ മസ്സാജ്   ചെയ്യുന്നതിനു മുൻപ്  ശരീരം മുഴുവൻ പുതപ്പിക്കും. 60 മിനിറ്റ് കൊണ്ടു ചെയ്തു തീർക്കുന്ന മസ്സാജ്. 

മാ നസിക സംഘർഷത്തിനു കാരണമാകുന്ന  bad എനർജിയെ മസ്സാജ് കരിച്ചു കളയുമെന്നു പറയുന്നു.   വന്ദനം ചെയതാണ് ഇതു തുടങ്ങുന്നത്.. ചൈനക്കാരൻ ചുങ്ചുങ്ങ്ചിയാൻ രാവിലെ പ്രാക്ടീസ് ചെയ്യുന്നത്  കണ്ടിട്ടുണ്ട്.
 അക്യുപ്പങ്ഞ്ചർചെയ്യാൻ ഇവർ മിടുക്കരാണ്.


 കത്തി   മസ്സാജ്  ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. ചെയ്യുന്നയാളും മസാജിന് വിധേയമാകുന്നയാ ളും ഉല്ലാസമുള്ളവരായിരിക്കണം.   നെഗറ്റീവ് മാനസികാവസ്ഥയിൽ ആണെങ്കിൽ ചെയ്യുന്നയാളിലേക്കു നെഗറ്റീവ്  എനർജി വ്യാപിക്കും.  മോശം മൂഡിലാണങ്കിൽ ചെയ്യില്ല.

  മരം കൊണ്ടുള്ള സ്റ്റിക്ക്കൾ ഉപയോഗിച്ചു   മസ്സാജ്  ചെയ്യും.ബാബബോവ് മരത്തിന്റെ സ്റ്റിക്ക് വളരെ നല്ലത്.

ദുഷ്‌കർമ്മങ്ങളെ എടുത്തു കളയുമെന്നു പറയുന്നു. പരിശീലനം ഇല്ലങ്കിൽ കത്തി   മസ്സാജ്  അപകടമാണ്.  ആദ്യം പതിയെ പിന്നെ വേഗത്തിൽ ചെയ്യും, ചെയ്യൂമ്പോൾ ഉറങ്ങി പോകും.

കത്തി മസ്സാജ്നുകൊണ്ട് ഒരുപാടു ഗുണം ഉണ്ട്  . ശാരീരീകവും മാനസികവും വൈകാരികവുമായ രോഗശാന്തി കിട്ടും.35 വയസ്സുകഴിഞ്ഞാൽ മിഡ്‌ലൈഫ് crisis തുടങ്ങുന്നവരോടുള്ള മറുപടിയാണ്ഈ കത്തി മസ്സാജ്, സ്ഥിരം ചെയ്താൽ മിഡ്‌ലൈഫ് crises ഉണ്ടാകില്ല.

  ചെറുപ്പക്കാർ ഇതു ചെയ്യുന്നത് നല്ലതാണ് ,വഴി വിട്ടു പോകില്ല, പക്വതയുണ്ടാകും. ധൈര്യം പ്രധാന ഘടകം. എത്ര കഠിന തലവേദനയും പമ്പ കടക്കും.  ജീവിതത്തിൽ ഉത്സാഹം നിറക്കാൻ ഈ മസ്സാജ് നല്ലതാണ്

 ലീലാമ്മ തോമസ് തൈപറമ്പിൽ