കോഴിക്കോട്: ലൈംഗികപീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി.
രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്നും പാർട്ടി സ്വീകരിച്ചത് കൂട്ടായ തീരുമാനമാണെന്നുമായിരുന്നു ഷാഫി പ്രതികരിച്ചത്.
രാഹുലുമായി വ‍്യക്തിപരമായുണ്ടായിരുന്ന സൗഹൃദം പാർട്ടിയിലേക്ക് കൊണ്ടു വന്നിട്ടില്ലെന്നു പറഞ്ഞ ഷാഫി രാഹുലിന്‍റെ സംഘടനാ പ്രവർത്തനത്തിലെ മികവ് പരിഗണിച്ചതായും വ‍്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നും ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും വ‍്യക്തമാക്കി. കോൺഗ്രസ് സ്വീകരിച്ച നടപടി മറ്റു പാർട്ടികളെടുത്തിട്ടില്ലെന്നും പാർട്ടി നടപടിക്കൊപ്പമാണ് താനെന്നും ഷാഫി കൂട്ടിച്ചേർത്തു.