ചിരിയുടെ രാജാവിന് വിട ചൊല്ലി കേരളം
പറവൂർ: മലയാളികളുടെ പ്രിയനടൻ സലിം കുമാറിന് വിട നൽകി കേരളം. വടക്കൻ പറവൂരിലെ അദ്ദേഹത്തിന്റെ വസതിയായ ലാഫിങ് വില്ലയിൽ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീകൊളുത്തി. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കിയാണ് സംസ്കാരം നടത്തിയത്.
പൊതുദർശനത്തിനു ശേഷം വീട്ടിലേക്കെത്തിച്ച ഭൗതിക ദേഹത്തിൽ കോൺഗ്രസ് പതാക പുതപ്പിച്ചിരുന്നു . മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.
ഏതാനും ദിവസങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന സലിം കുമാറിനെ, സ്ഥിതി വഷളായതിനെ തുടർന്ന് അമൃത ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10.45ഓടെയാണ് അന്ത്യം സംഭവിച്ചത്.
മിമിക്രി വേദികളിൽ നിന്ന് തുടങ്ങി ദേശിയ ചലച്ചിത്ര പുരസ്കാരം അടക്കം ഒട്ടനേകം ബഹുമതികൾ വാരിക്കൂട്ടിയ അസാധാരണ കലാജീവിതത്തിനാണ് സലിംകുമാറിന്റെ വിയോഗത്തോടെ ഔദ്യോഗികമായി വിരാമമായത്. എന്നാൽ അദ്ദേഹം ബാക്കിവെച്ചു പോയ ചിരിയും കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും