വിവാഹ തീയതി പുറത്തുവിട്ട് റോബിനും ആരതിയും

വിവാഹ തീയതി പുറത്തുവിട്ട് റോബിനും ആരതിയും

വിവാഹ തീയതി പുറത്തുവിട്ട് മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും യൂട്യൂബർ ആരതി പൊടിയും. ജൂണ്‍ 26നാണ് തങ്ങളുടെ വിവാഹമെന്ന് റോബിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

എല്ലാവരുടെയും അനുഗ്രഹം വേണമെന്നും താരം കുറിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി പതിനാറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയ സമയത്തെടുത്ത ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് റോബിൻ വിവാഹ തീയതി പുറത്തുവിട്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്‌തിരിക്കുന്നത്. റോബിന്റെ അഭിമുഖം എടുക്കാൻ ചെന്നതായിരുന്നു ആരതി. പരിചയം സൗഹൃദത്തിലും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.