നടിയും ഗായികയുമായ മല്ലിക രാജ്പുതിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നടിയും ഗായികയുമായ മല്ലിക രാജ്പുതിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ടിയും ഗായികയുമായ മല്ലിക രാജ്പുത് എന്ന വിജയലക്ഷ്മി(35)യെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാനാണ് സാധ്യതയെന്ന് കോട്ട് വാലി പൊലീസ് സൂചിപ്പിച്ചു.

മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പൊലീസ് അറിയിച്ചു. 2016 ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും രണ്ടു വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടു.2014 ല്‍ കങ്കണ റണൗട്ട് നായികയായ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

ഗായകന്‍ ഷാന്‍ ആലപിച്ച യാരാ തുഝേ എന്ന ആല്‍ബവും മല്ലികയ്ക്ക് ഏറെ ജനപ്രീതി സമ്മാനിച്ചു. ഗസലുകള്‍ എഴുതുകയും വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്ന മല്ലിക കഥക് പരിശീലകയായിരുന്നു.