സഖാവ് കോടിയേരി: കവിത , എം.തങ്കച്ചൻ ജോസഫ്

സഖാവ് കോടിയേരി: കവിത , എം.തങ്കച്ചൻ ജോസഫ്

 

 

മനുജന്റെ സ്നേഹമായി മണ്ണിൽ ജനിച്ചൊരു

കണ്ണൂരിൻതാരകം നീ സഖാവേ..

നിസ്തുല സ്നേഹപ്രതീകമായി നീവന്നു

രക്തപതാകയെ നെഞ്ചോടു ചേർത്തു.

 

തെല്ലുംപരിഭവമാരോടുമില്ലാതെ യെ-

ല്ലാരുംതുല്യരായ് നിൻമനസ്സിൽ

നീ ചരിച്ചുള്ളൊരുപാതയിലെന്നും

നേരിന്റെപൊന്മലർ പൂത്തുനിന്നു.

 

നീ വഹിച്ചുള്ളൊരമരത്വമെന്നും

സമയപഥങ്ങൾചരിത്രമായി

സമരാഗ്നിപൂത്തൊരു നവജോതിയിൽ

ജനസാഗരങ്ങൾ ജ്വലിച്ചുനിന്നു.

 

സന്ധിയില്ലാത്തൊരു സമരംകുറിച്ചു നീ

വർഗ്ഗീയ തിമിരത്തിൻ വേഷങ്ങളോട്

വിനയത്തിൻമാതൃക മാറ്റുകൂട്ടി നീ

പുഞ്ചിരിമായാത്ത വദനമോടേ.

 

ജനഹിതമറിയുംസഖാവ് നീയേ..

മനസ്സിൽനീ കുടിയേറി കോടിയേരിയായ്

കടലോളംസ്നേഹം നീ കാത്തുവെച്ചു

കോടിയേരിയറിയുന്നു നിന്നിലൂടെ.

 

കണ്ണൂരുദിച്ചൊരുരക്തതാരകം നീ..

മണ്ണിൽമറഞ്ഞുപോയെന്നാകിലും 

അകതാരിലമരനായ് പൂത്തുനില്പൂ

മരണമില്ലാത്ത സഖാവ് നീയേ...

മരണമില്ലാത്ത പ്രിയസഖാവേ...