ആറ്റുകാലമ്മ: സി. ജി. ഗിരിജൻ ആചാരി

ആറ്റുകാലമ്മ: സി. ജി. ഗിരിജൻ ആചാരി

റ്റുകാലമ്മയ്ക്കു പൊങ്കാല നൈവേദ്യം

പ്രാർത്ഥനാനിരതരായ്  ചെയ്തിടുമ്പോൾ,

അനുഗ്രഹം ചൊരിയുന്നു ദേവി...

അകതാരിൽ നിറയുന്ന ദേവീ....

ആദിപരാശക്തി ദേവിയമ്മ.....

 

അമ്മേ... മഹാമായേ ദേവീ...

അമ്മേ.... മഹാമായേ ദേവീ....

 

                               (ആറ്റു......    )

 

അമ്മതൻ തിരുമുൻപിലർപ്പിക്കും പൊങ്കാല,

അഖിലജനത്തിനും പുണ്യമല്ലോ...(2)

ആറ്റുകാൽ വാഴും പരംപൊരുൾ നീയേ..

കണ്ണകിതന്നുടെ അംശമാം ദേവീ...(2)

 

അമ്മേ... മഹാമായേ ദേവീ...

അമ്മേ...മഹാമായേ ദേവീ....

 

                             (ആറ്റു.......)

 

ഉദ്ദിഷ്ടകാര്യങ്ങൾ  സിദ്ധിച്ചിടാൻ

നോമ്പുനോറ്റെത്തുന്നു ഭക്തസഹസ്രങ്ങൾ....(2)

ഉയിരിന്റെ ഉയിരാം

ദേവി തൻ ചൈതന്യം

ഹൃദയത്തിലേറ്റി വണങ്ങീടുവാൻ...(2)

 

അമ്മേ... മഹാമായേ ദേവീ...

അമ്മേ... മഹാമായേ ദേവീ...

 

                        (ആറ്റു........)

 

 

*സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ*