ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം പുറത്തിറക്കി

ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം പുറത്തിറക്കി

ത്തനംതിട്ട: നിർദ്ദിഷ്‌ട ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.

വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഏകദേശം 1000.28 ഹെക്‌ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഭൂമിയേറ്റെടുകലില്‍ ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് കച്ചവടം നടത്തുന്നവര്‍ക്കും വീട് നഷ്‌ടമാകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും കൃത്യമായ നഷ്‌ടപരിഹാരം ഉറപ്പാക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

47 സർവേ നമ്ബരുകളില്‍ നിന്നായി 441 കൈവശങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഇതിലുള്ളത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്ബർ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സർ‍വേ നമ്ബരുകള്‍ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്ബർ 21 ല്‍ ഉള്‍പ്പെട്ട 299 സർവേ നമ്ബരില്‍ ഉള്‍പ്പെട്ട 2264.09 ഏക്കർ സ്ഥലം ചെറുവള്ളി എസ്‌റ്റേറ്റില്‍ നിന്നും ഏറ്റെടുക്കുന്നുണ്ട്.