തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറന്ന് ആംആദ്മി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറന്ന് ആംആദ്മി
ദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്ര വിജയം നേടി ആം ആദ്മി പാര്‍ട്ടി. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലാണ് ആംആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യന്‍ അട്ടിമറി വിജയം നേടിയത്.
കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റാണ് 4 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആംആദ്മി സ്ഥാനാര്‍ഥി പിടിച്ചെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് അക്കൗണ്ട് തുറക്കാന്‍ കാരണമായ വിജയത്തെ എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ അഭിനന്ദിച്ചു. ബീന കുര്യന്‍റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് കേജ്രിവാള്‍ എക്സില്‍ കുറിച്ചു.
സംസ്ഥാനത്തെ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്ന് എഎപി കേരള ഘടകം എക്സ് പ്ലാറ്റ്ഫോമിലൂടെ അഭിപ്രായപ്പെട്ടു.