ശബരിമല സ്വർണ്ണപ്പാളി വിവാദം: സമഗ്ര അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ്

Oct 3, 2025 - 12:44
 0  7
ശബരിമല സ്വർണ്ണപ്പാളി വിവാദം: സമഗ്ര അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന ദിവസം തന്നെ ഈ ആവശ്യം കോടതിയിൽ ഉന്നയിക്കാനാണ് ബോർഡിന്റെ തീരുമാനം. വിവാദങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനായി ഒരു സ്റ്റാൻഡിങ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷിക്കണമെന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചിരിക്കുന്നത്.