65 യുക്രൈൻ യുദ്ധത്തടവുകാരുമായി പറന്ന റഷ്യൻ യുദ്ധവിമാനം തകര്‍ന്നുവീണു

65 യുക്രൈൻ യുദ്ധത്തടവുകാരുമായി പറന്ന റഷ്യൻ യുദ്ധവിമാനം തകര്‍ന്നുവീണു

മോസ്കോ: യുക്രൈൻ തടവുകാരുമായി പറന്ന റഷ്യൻ വിമാനം തകർന്നതായി റിപ്പോർട്ട്. 65 പേരുമായി പറന്ന വിമാനമാണ് തകർന്നത്.

വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായാണ് സൂചന. യുദ്ധ തടവുകാർ കൂടാതെ ആറ് ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

യുക്രൈൻ അതിർത്തി പ്രദേശമായ ബീല്‍ഗറദ് മേഖലയില്‍ വെച്ചാണ് റഷ്യയുടെ ഐഎല്‍-76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം അപകടത്തില്‍ പെട്ടത്. തടവുകാരെ കൈമാറുന്നതിനായി പോകുന്നയാത്രയ്ക്കിടെയാണ് വിമാനം തകർന്നതെന്നാണ് റഷ്യൻ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോർട്ട്. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം