സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഗായിക കോറല്‍ കോസ്റ്റ

സൗന്ദര്യ  രഹസ്യം വെളിപ്പെടുത്തി ഗായിക  കോറല്‍ കോസ്റ്റ
സൗന്ദര്യ  രഹസ്യം വെളിപ്പെടുത്തി കൊളമ്ബിയൻ ഗായികയും മോഡലും സോഷ്യല്‍ മീഡിയ ഇൻഫ്‌ളുവൻസറുമായ കോറല്‍ കോസ്റ്റ.  യുവത്വം നിലനിര്‍ത്താൻ താൻ എല്ലാ ദിവസവും രാവിലെ സ്വന്തം മൂത്രം മുഖത്ത് പുരട്ടാറുണ്ടെന്നാണ് കോറല്‍ കോസ്റ്റ വെളിപ്പെടുത്തൽ .
 
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം മൂത്രമാണെന്ന് കോറല്‍ കോസ്റ്റ പറഞ്ഞു.
 
മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കാൻ ഈ രീതി സഹായകമാകുന്നുണ്ടെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. മൂത്രം വൃത്തിയില്ലാത്തതാണ് എങ്കിലും അത് മുഖത്തെ വൃത്തിയുള്ളതാക്കി മാറ്റും എന്ന് കോറല്‍ പറയുന്നു. ഒരു ഗ്ലാസില്‍ മൂത്രവുമായെത്തി മുഖത്ത് പുരട്ടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു.