ദുബായ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം

ദുബായ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് ഇന്‍ര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ദുബായ് മുന്നിലെത്തിയത്.

ഏവിയേഷന്‍ കണ്‍സള്‍ട്ടേജന്‍സിയായ ഒഎജിയാണ് ഇതു സംബന്ധിച്ച്‌ കണക്കുകള്‍ പുറത്തുവിട്ടത്.

2024 ജനുവരി മാസത്തില്‍ അഞ്ച് ദശലക്ഷം സീറ്റുകളിലാണ് ഇതുവരെ യാത്ര ചെയ്തും മുന്‍കൂട്ടി ബുക്കുചെയ്തതും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം സീറ്റുകളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.7 ദശലക്ഷം സീറ്റുകളുമായി അമേരിക്കയിലെ അറ്റ്‌ലാന്റ് ഹാര്‍ട്ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ടാണ് ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ രണ്ടാം സ്ഥാനത്ത്.
2023 ജനുവരിയില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ടാം സ്ഥാനത്തും. 2019ല്‍ മൂന്നാം സ്ഥാനത്തുമായിരുന്നു. ടോക്കിയോ ഇന്റര്‍നാഷണല്‍ (ഹനേഡ), ഗ്വാങ്‌ഷോ, ലണ്ടന്‍ ഹീത്രൂ, ഡാളസ്/ഫോര്‍ട്ട് വര്‍ത്ത്, ഷാങ്ഹായ് പുഡോംഗ്, ഡെന്‍വര്‍ ഇന്റര്‍നാഷണല്‍, ഇസ്താംബുള്‍, ബീജിംഗ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയവയാണ് ജനുവരിയിലെ ഏറ്റവും തിരക്കേറിയ 10 ആഗോള (ആഭ്യന്തര, അന്തര്‍ദേശീയ) വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.