രുചിയോടെ കഴിക്കാം ബോട്സ്വാന ഇറച്ചി

രുചിയോടെ കഴിക്കാം  ബോട്സ്വാന ഇറച്ചി

Biltong  ഉണക്ക ഇറച്ചി

ബോട്സ്വാന ഇറച്ചി വളരെ പ്രശസ്തമാണ്. നടന്നു തിന്നുന്ന മൃഗങ്ങളിൽ കൊഴുപ്പു കുറവാണ്. കൃത്രിമമില്ലാത്ത  ഇലകൾ തിന്ന്, നദിയിലെ തെളിനീർ  കുടിക്കുന്ന വന്യമൃഗങ്ങളും , വീട്ടുമൃഗങ്ങളും ഒരുപോലെയാണ് ...കാരണം വനവും വീടും പട്ടണവും ഇടകലർന്നുള്ള നാടാണ് ബോട്സ്വാന. അതാണ് വനങ്ങളെയും വന്യമൃഗങ്ങളെയും ഞാൻ ഇത്രയും  ഭയമില്ലാതെ അടുത്തറിഞ്ഞു എഴുതുന്നത്. ഇവിടുത്തെ ടൂറിസ്സം വളരെ പ്രശംസനീയം. വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസ് എടുക്കണം.

ബോട്സ്വാന ഒരു virgin ലാൻഡ് ആണ്. കളങ്കമില്ലാത്ത പ്രകൃതി. രോഗങ്ങൾ കുറവ്. ഇവിടുത്തുകാർ പ്രത്യേക ഔഷധ ശക്തിയുള്ള ഇലകൾ ഇട്ടു വേവിച്ചു കഴിക്കും, അതാണ് ഇവരുടെ ആരോഗ്യരഹസ്യം. 

പച്ച ഇറച്ചി ചെറുതായി മുറിച്ചു Rumb (തുടയുടെ) ഭാഗം  പ്രത്യേക രീതിയിൽ ഉണങ്ങും. മല്ലിയും ചില സ്‌പൈസസും  പുരട്ടിയാണ് ഉണങ്ങുന്നത്.  ചിക്കൻ, ബീഫ്, ഒക്കെയാണ് ഇതിനു കൂടുതൽ ഉപയോഗിക്കുന്നത്. പച്ച ഇറച്ചി എക്സ്ട്രാ പ്രോട്ടീൻ ബൂസ്റ്റെർ ആണ്. മസിൽ ഉറയ്ക്കാൻ നല്ലതാണന്നു പറയുന്നു. 60+sarcopenia യ്ക്കു നല്ലതാണ്. ഇവിടെ വാർദ്ധക്യസംബന്ധിയായ അവശത ഞാൻ കൂടുതൽ കണ്ടിട്ടില്ല.

 സിംഹത്തിന്റെ ഇറച്ചി എല്ലാവരും ഉപയോഗിക്കില്ല..
 സിംഹത്തിന്റെ റബ് മാത്രം സെലക്ട്‌ ചെയ്തു ഉപയോഗിക്കും.. ലയൺ ഇറച്ചി ക്രിസ്‌പി  ആണന്നു പറയുന്നു. ക്രോക്കോഡിൽ  ഇറച്ചി റബ്ബർ പോലെയാണ്, കൊഞ്ചിന്റെ രുചി. വെളുത്തിരിക്കും. ഇമ്പാല (മാൻ) ഇവിടെ game ൽ വാങ്ങിക്കാൻ കിട്ടും. എനിക്കു വലിയ രുചി തോന്നിയില്ല.

 തിന്നുന്നെങ്കിൽ ഹിപ്പോ  ഇറച്ചി തിന്നണം. ഓഹോ രുചിയെങ്ങനെ പറയും. വയസ്സു ചെന്നാലും ഒരങ്കത്തിനു ബാല്യംകിട്ടുമെന്നു ഇവിടെയുള്ളവർ പറയും. ബോട്സ്വാന  ഇറച്ചി മറ്റുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മാണ്. നമ്മുടെ നാട്ടിലെ ഇറച്ചി ഇങ്ങനെ തിന്നാൽ hook worm,Tape worm, എല്ലാം ഉണ്ടാകും. ഇവർ നല്ല ശുചിത്വ ബോധമുള്ളവരാണ്. റോഡരികിൽ യൂറിൻ പോലും ഒഴിക്കില്ല,  കാരണം മൃഗങ്ങൾ നടക്കുന്നതു കൊണ്ട്. ഒരു ഗ്രാമത്തിൽ നിന്ന് അടുത്ത ഗ്രാമത്തിൽ കയറണമെങ്കിൽ  അണുനാശിനിയിൽ കാലു മുക്കി വേണം പോകാൻ. 

ഇമ്പാല (മാൻ )ആഫ്രിക്കൻ ജിറാഫ്, kudu meat, African Eland meat, Crocodile meat,  Hippopotamaus  meat, Rhino meat, baffalo meat, Lion and wild  beast ഇതൊക്കെ സുലഭം. എല്ലാ മൃഗങ്ങളെയും  നിയമവിരുദ്ധമായി വേട്ടയാടി യൂറോപ്യൻ രാജ്യത്തേക്കു കയറ്റി അയക്കുന്നത്  ഇപ്പോൾ കർശനമായി നിരോധിച്ചിരിക്കയാണ്.

 കുടു ഇറച്ചി റെഡിഷ് ആണ്, ബ്രൗൺ കോട്ട്  അണിഞ്ഞപോലെയുള്ള കുടു വളരെ സ്പെഷ്യൽ ആണ്.  കെ മിക്കൽ ഇല്ലാത്ത നല്ല ഇറച്ചി ബോട്സ്വാന   മീറ്റ് കമ്മീഷൻ പാക്ക്  ചെയ്തുവില കുറച്ചു  വിൽക്കുന്നു. 

രുചിയുടെ രഹസ്യം

 കാട്ടു വിറകും charcoal ഉം ഉപയോഗിച്ചു braai ചെയ്യുന്നതാണ് രുചി..  ഗ്രിൽ ചെയ്യുമ്പോൾ എളുപ്പം കുക്കിംഗ്‌ നടക്കും. പൊട്ടറ്റോ കൂടി വെക്കും. പോർക്ക്  chops കനം കുറച്ച്  എടുക്കുന്നു. Lamb chops തീയിൽ  വേകുമ്പോൾ വളരെ ടേസ്റ്റി ആണ്. Over cook ചെയ്താൽ ക്രിസ്പി ആകും  .

 

ഉണക്ക ഇറച്ചി

 

അതാണ് രസം  എന്നാൽ Desert braai വളരെ ഈസിയാണ്. 17 വ്യത്യസ്ത ഭാഗം cuts ഉണ്ട്. Humb, neck, shin bolo, chuck flat Rib, Rumb.. ഇങ്ങനെ പോകുന്നു. 

സ്വാസ്വാ-ഇറച്ചി വേവിച്ചു പൊടിയാക്കും. ഇങ്ങനെ ഒരുപാടു വെറൈറ്റി ഉണ്ട്. പന്നിയിറച്ചി വളരെ സൂക്ഷിച്ചാണ് ഉപയോഗിക്കുക .. പച്ചക്കു തിന്നാൻ ഭയമാണ്. കാരണം പ്രതിരോധ വസ്തുക്കൾ ഉണ്ടങ്കിലും, ആന്റി ബോഡികൾ ഉത്പാദിപ്പിക്കുമെങ്കിലും, അപകടം ഉണ്ട്.. 

Cattle പോസ്റ്റ്‌ൽ  സ്വൈര്യവിഹാരം നടത്താൻ ഉള്ള സാഹചര്യം ഉള്ളതുകൊണ്ടു മൃഗങ്ങൾക്ക്  മനസ്സികോല്ലാസം ലഭിക്കുന്നു . ഉത്സാഹമുള്ള മൃഗങ്ങളുടെ ഇറച്ചി വളരെ സ്പെഷ്യൽ ആണ്. കേടുള്ള മൃഗങ്ങളെ മുറിക്കില്ല. റേഷൻ ഇറച്ചിവളരെ വിലകുറച്ചു കിട്ടും. സൈസ് തിരിച്ചു butchery യിൽ നിരത്തി വെക്കും.. എന്താവശ്യത്തിനെന്നു പറഞ്ഞാൽ അവർ അതു കണ്ണടച്ചെടുത്തു തരും, അത്ര prepared ആണ് butchery..വിൽക്കാൻ വെച്ചിരിക്കുന്ന ഇറച്ചി  കൈകൊണ്ടു വെറുതെ പോലും തൊടില്ല.

ചിക്കൻ വീട്ടിൽ വളർത്തുന്നതിനും നല്ല രുചി..വെള്ളം തിളപ്പിച്ചു ആവി കൊടുക്കും കോഴിക്കൂട്ടിൽ,. മുട്ടക്കോഴി കുഴിയിൽ മുട്ടയിട്ടു കുഞ്ഞുങ്ങളുമായി വരുമ്പോൾ ആണ് വീട്ടുകാർ അറിയുന്നത് .പരുന്തു റാഞ്ചുമെന്നു പേടിയില്ല. കാരണം ദാരിദ്ര്യമില്ലാത്ത പരുന്തിനു കോഴികുഞ്ഞൊന്നും വേണമെന്നില്ല. 

മൃഗങ്ങളെ വേട്ടയാടാൻ വെളുപ്പിനെ പോകും.. കാരണം സ്വസ്ഥമായി ഉള്ള ബ്ലഡ്‌ സർക്കുലേഷൻ നടക്കുന്ന സമയം. ചിലർ ആഴി കൂട്ടി ഇട്ടിരിക്കും ചുട്ടു തിന്നാൻ. ട്രെഡിഷണൽ ലിക്യുർ കൂട്ടി കുടിച്ചു ചുട്ട വെടിയിറച്ചി തിന്നും..ചിബുക് ആണ് കുടിക്കുന്നത്. 

 

 ലീലാമ്മ തോമസ് തൈപ്പറമ്പിൽ