പ്രപഞ്ചസന്ദേശം: കവിത, അർജുൻ. കെ. പി, തൃശൂർ 

പ്രപഞ്ചസന്ദേശം: കവിത,  അർജുൻ. കെ. പി, തൃശൂർ 

പുലരുവാൻ വെമ്പുന്ന പുലരിയും പറയുന്നു...
ഉണരൂ പ്രഭാതമായ് മനസുണർത്തൂ....
സ്വയമെരിയും പ്രകാശമായ് സൂര്യനും ചൊല്ലുന്നു...
ജ്വലിക്കും ദിശാബോധം പകരൂ പ്രകാശമായ്...
തളർച്ചയിൽ തഴുകുന്ന തെന്നലും ചൊല്ലുന്നു...
ഇളംകുളിർ പകരൂ നീയുന്മേഷമായ്...
പൊഴിയും മഴത്തുള്ളി മധുരമായ് പാടുന്നു...
നുകരൂ പരിശുദ്ധമറിവിൻ ജലകണം....
പൂത്തു തളിർക്കുന്ന വൃക്ഷങ്ങൾ ചൊല്ലുന്നു....
വരവേല്ക്കൂ വസന്തത്തിൻ നറുസുഗന്ധം....
അലയടിച്ചുയരുന്ന ചെങ്കടൽ ചൊല്ലുന്നു....
വെടിയൂ നിരാശകൾ പൊരുതുകയാണ് നാം...
വെള്ളിനിലാവല ചൊരിയുന്ന ചന്ദ്രിക ചൊല്ലുന്നു....
നക്ഷത്രക്കൂട്ടത്തിൻ നടുവിൽ നിറശോഭയേകുക....
കൂരിരുൾക്കാട്ടിലെ രാത്രികളെന്നോട് ചൊല്ലുന്നു....
അണയും പ്രതീക്ഷ തൻ പുതിയ സൂര്യോദയം....
 

അർജുൻ. കെ. പി, തൃശൂർ