നടൻ പവൻ കല്യാണിന്റെ മകന് സിംഗപ്പൂരിൽ സ്കൂളിലുണ്ടായ തീപിടുത്തത്തിൽ പരിക്ക്

കുട്ടികളുടെ ക്യാമ്പ് നടന്നിരുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടനെ സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു, അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചു.
സംഭവത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. പുക ശ്വസിച്ചതിനെ തുടർന്ന് മാർക്ക് ശങ്കറിനും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സംഭവമറിഞ്ഞ പവൻ കല്യാൺ സിംഗപ്പൂരിലേക്ക് പോകാൻ ഒരുങ്ങുന്നു.