ഉണ്ണി മാധവന്റെ ‘ ആഗ; സപ്ന അനു ബി ജോർജ്

ഉണ്ണി മാധവന്റെ ‘ ആഗ; സപ്ന അനു ബി ജോർജ്



ഹരിപ്പാട് എന്നൊരു ചെറിയ പട്ടണത്തിന്റെ  വാസിയാണ് ഞാൻ’ എന്നു പറയുന്ന ഉണ്ണി മാധവൻ ,ഭാര്യ  ഒരു മകൾ  എന്നിവരടങ്ങുന്നതാണ്,തന്റെ കുടുംബം. ഞാനും ഭാര്യയും  മസ്കറ്റിലെ  മിനിസ്ട്രി ഓഫ്  ഹെൽത്തിൽ  ജോലി ചെയ്യുന്നു. ‘ആഗ’എന്നൊരു പുസ്തകത്തിന്റെ  പ്രകാശന ചിത്രം കണ്ടു , ചോദിച്ചു  പരിചയപ്പെട്ടു.  ആഗ എന്ന് വാക്കിൽ ആയിരുന്നു,ശ്രദ്ധയും കണ്ണും, ആദ്യ ചോദ്യം തന്നെ അതായിരുന്നു’ എന്താണ് ഉണ്ണി ആഗ? അത് മാഷെ  ആ വാക്ക് ഒരു റ്റർക്കിഷ് ഭാഷയിൽ നിന്നുള്ളതാണ്, ‘വല്യേട്ടൻ’  എന്നാണ് അർത്ഥം. ഈ കഥാ സമാഹാരത്തിന്റെ  അങ്ങനെ മൊത്തമായൊരർത്ഥം ഇല്ല,മറിച്ച് ഈ പുസ്തകത്തിന്റ് അവസാന കഥയിലെ ഒരു കഥാപാത്രത്തിന്റെ പേര്  ആഗ എന്നു മാത്രം!

ചോദ്യങ്ങൾ ചോദിക്കാനായി പതിച്ചുതന്നെ അരമണിക്കൂർ എനിക്കൊപ്പം ആത്മാർഥമായി സഹകരിച്ചു ഉണ്ണിമാധവൻ. തന്റെ എഴുത്തിന്റെ ആഴങ്ങളിലെ കഥകളും കഥാപാത്രങ്ങളിലും,കാരണങ്ങളിലും മുങ്ങിത്തപ്പി എനിക്കായി എടുത്തുകാട്ടി തന്റെ  കാഥാജീവിതത്തിന്റെ ചില മണിമുത്തുകൾ! അതിലെ ചോദ്യങ്ങളിൽ ഉണ്ണി തന്റെ കഥകളും  നിരത്തി.

എവിടുന്നാണ് കഥകളുടെ തുടക്കം, മനസ്സിലോ, കടലാസിലോ?- തന്റെ കഥകളുടെ തുടക്കവും  ഒടുക്കവും മനസ്സിൽ തന്നെയാണെന്ന് ഉണ്ണി പറഞ്ഞു തുടങ്ങി. ഒരു ബീജം,ത്രെഡ് മനസ്സിൽ തന്നെയാണ് ഉടലെടുക്കുന്നത്, ജനിക്കുന്നത്. അതിന്റെ കഥാതന്തു,കഥാപാത്രങ്ങൾ,ആഖ്യാനം, എന്നുവേണ്ട സംഭാഷങ്ങൾ പോലും മനസ്സിലാണ് ആദ്യം തീരുമാനിക്കപ്പെടുന്നത്. മസ്സിൽ പരമാവധി വെട്ടിത്തിരുത്തിയതിനു ശേഷം മാത്രമെ കടലാസ്സിലേക്ക് പകർത്താറുള്ളു എന്ന് തീർത്തു പറഞ്ഞതുപോലെ! നമുക്ക് ഉപയോഗിച്ചു ശീലംവന്ന ചില തെറ്റുകൾ മാത്രമെ തിരുത്തിയെടുക്കാനുള്ളു. 90%നവും മനസ്സിൽ നിന്ന് നിറഞ്ഞ്, വെളിയിലേക്ക് എത്തുംബോൾ ചിലപ്പോൾ വർഷങ്ങൾ വേണ്ടി വന്നേക്കാം!എന്നാൽ  കൃത്യമായി അതിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കാൻ  തയ്യാറുള്ളവരാണ് യഥാർഥ കഥാകൃത്തുക്കൾ! ചുരുക്കം പറഞ്ഞാൽ കഥയെഴുതാനായി  ഇരിക്കാറില്ല. കഥയുടെ ബീജം തേടിപ്പോകേണ്ട ആവശ്യം ഇല്ല. കണ്ണുതുറന്ന് നമുക്ക് ചുറ്റും നോക്കിയാൽ , നാം കാണുന്ന സംഭവങ്ങൾ, ആൾക്കാർ,  ചില സംസാരങ്ങളിൽ നിന്നു പോലും കഥകൾ ഉരുത്തിരിഞ്ഞു വരാറുണ്ട് എന്നുതാണ് സത്യം!

എഴുത്ത് എഴുതാനായി ഉണ്ണിക്ക് പ്രചോദനങ്ങൾ വീട്ടിൽ, കോളേലിൽ എവിടുന്നാണ് ? പ്രചോദനങ്ങൾ എവിടെനിന്നും  വന്നെത്താം കഥ എന്നതിന് ഉണ്ണിയെ സംബദ്ധിച്ചടത്തോളാം കൃത്യമായ ഉത്തരം ഇല്ല എന്നുതന്നെയാണ്,ഉടനടി എത്തിയ മറുപടി. വായിക്കുന്ന ഒരു കഥയിൽ നിന്നോ,ആരെങ്കിലും ആയുള്ള ഒരു സംഭാഷണത്തിനിടയിലോ, ചിലപ്പോൽ നാം കാണുന്ന ഒരു ചിത്രത്തിൽ നിന്നോ ആകാം,ഒരു കഥതന്തുവിന്റെ ഉത്ഭവം. ചിലപ്പോൾ ഒന്നിൽക്കൂടുതൽ വന്നാൽ,മനസ്സിൽ അടുക്കിവെക്കുക എന്നൊരു ശീലം തനിക്കുണ്ടെന്നും, അത് പിന്നീടെപ്പോഴൊ കഥയാക്കി മാറ്റിയെടുക്കുന്നു.പിന്നീട് ആവശ്യമുള്ളവയെല്ലാം ചേർത്തെടുത്തു, ആസ്വാദർക്ക് ആവശ്യമുള്ളവ ചേർത്തുമിനിക്കിയാണ് കഥാരൂപത്തിലെത്തുന്നത്. ഈ വർഷത്തിൽ അത്തരം ധാരാളം കഥകൾക്ക് മനസ്സ് ചില്ലലലമാരിയിത്തീർന്നിട്ടുണ്ട് എന്ന് ഉണ്ണി പറഞ്ഞു.

കഥയെഴുതാൻ  ഇഷ്ടപ്പെടുന്ന മനസ്സുകൾക്ക് സ്വന്തം ജീവിതം ഒരു കഥയാകുന്നില്ലേ ?:-ഈ ആഴത്തിലുള്ള ചോദ്യത്തിനും മൂന്നു വിധം ഉത്തരങ്ങൾ തയ്യാറാക്കിയെടുത്തു ഉണ്ണി! ആദ്യം കഥയെഴുതാൻ യാതോരു പ്രയാസവും ഇല്ല ‘ഒരു ആത്മാർത്ഥകഥാകൃത്താണ് മനസ്സുകൊണ്ട് നമ്മളോരോത്തരും എങ്കിൽ, ഉള്ളിൽ നിറഞ്ഞു തുളുംബി നിൽക്കുംബോൽ ഒരു പ്രായസവും ഇല്ല. എന്നാൽ കഥയെഴുതും എന്നിരു മുൻവിധിയോടെ, വാശിയോടെ ഇരിക്കുന്ന ആളിന്റെ അടുത്ത് കഥ തെളിഞ്ഞു വരണം ഇല്ല.കഥാപാത്രങ്ങൾ, സംഭവങ്ങൾ, അനുഭവങ്ങൾ ഉടനടി കിട്ടിണം എന്നില്ല. രണ്ടാമത് നമുക്കുള്ള ജീവിതത്തിന്റെ അനുഭവം, നമ്മുടെ ജീവിതം എന്നതിനെക്കുറിച്ച്  കഥകൾ ആയി പറഞ്ഞുവരുംബൊൾ ,ഒത്തിരി കടംബകൾ കഥാകൃത്തിന് അഭിമുഖീകരിക്കേണ്ടതായി വരും. എന്റെ ഭാഗത്തുനിന്ന്  എഴുതുംബോൾ വികാര വിചാരങ്ങളെ കൊണ്ടുവരാൻ  കഴിയും.എന്നാൽ നമുക്കൊരു കഥാതന്തു കിട്ടി അതിനെ നാം കഥയാക്കുംബോൾ കുറുച്ചുകൂടി എളുപ്പമാകാം. എന്റെ കഥയിൽ,എന്റെ എന്റെ എന്നുള്ള ഒരു ഭാവത്തോട്  യതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയോ, അനുരഞ്ജനത്തിനോ,സ്വന്തം മനസ്സ് തയ്യാറായി എന്നു വരില്ല! എന്റെ ഭാഗത്തുനിന്ന് എഴുതുംബോൾ കാര്യങ്ങൾ വ്യക്തമാണ്,എളുപ്പവുമാണ്. എന്നാൽ എന്റെ അനുഭവങ്ങൾ എഴുതുംബോൾ അവയെല്ലാം കഥയാവണം എന്നില്ല എന്നതും സത്യം മാത്രം.മൂന്നമത്,മറ്റൊരുവ്യക്തി യായി നിന്നുകൊണ്ട് എഴുത്തുന്ന കഥകൾക്ക്,വ്യക്തമായ നിയന്ത്രണങ്ങൾ വേണം, കഥപാത്രങ്ങൾ വേണം, തയ്യാറെടുപ്പുകൾ വേണം , അത് ഒട്ടും തന്നെ എളുപ്പമല്ലതാനും.

കഥയിൽ എല്ലാം പറയാൻ പാടില്ല,വായനക്കാരൻ ചിന്തിച്ചെടുക്കട്ടെ,കഥക്ക് ഇരുത്തം വരാനായി ധാരാളം കഥകൾ വായിക്കണം എന്നൊക്കെ സ്ഥിരം കേക്കാറുണ്ട്, കഥയെഴുതാൻ തയ്യാറെടുക്കുന്നവരോട് എന്താണ് ഉണ്ണിയുടെ ഉപദേശങ്ങൾ ?:- കഥയിൽ എല്ലാം പറയാൻ പാടില്ല എന്നൊന്നും ഒരു മുൻവിധി പാടില്ല. ഒരോകഥക്കും ഒരോ രീതികളും കഥാവിശേഷങ്ങളാണ്,ഒരോകഥയുടെ ആവിഷക്കരണരീതി വ്യത്യസ്ഥമായിരിക്കണം. കഥാകൃത്തുക്കൾ ഒരു സുനിശ്ചിതമായ ഒരു അവതരണശൈലി സ്വീകരിക്കാൻ പാടില്ല. വ്യക്തമായ കഥകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കഥകളെ  മേഥിലിനെപ്പോലെയുള്ള കഥകൃത്തുക്കൾ ഉത്താരാധുനികതയിലേക്ക് കഥകളെ കൊണ്ടുപോയി. അതേത്തുടന്ന് ചില മാറ്റങ്ങൾ ഉണ്ടായത്, അതേപോലെ കഥയുടെ ഇതിവൃത്തം അനുസരിച്ചിട്ടാണ് ,എല്ലാം പറയണോ വേണ്ടയോ എന്നുള്ള തീരുമാനങ്ങൾ എടുക്കേണ്ടത്! അതല്ലാതെ വ്യക്തമായ ഒരു നിയമം ഇല്ലാത്തത്തടത്തോളം, കഥാകൃത്ത് അങ്ങനെയോക്കെ ചെയ്താൽ അത്  കഥയോടു ചെയ്യുന്ന അനീതി ആണെന്നാണ് എന്റെ  അഭിപ്രായം. അതേപോലെ ധാരാളം കഥകൾ വായിക്കണം എന്നുള്ളത് ഒരു ‘മസ്റ്റ്’ ഒന്നും അല്ലേങ്കിലും,പുതിയരീതികൾ, പ്രവണതകൾ, ശൈലി എന്നിവ മനസ്സിലാക്കാനായിട്ട് കഥകൾ വായിച്ചിരിക്കണം.നമ്മുടെ കാഴ്ചപ്പാടുകൾക്ക്  വ്യത്യാസം ഉണ്ടാവാം,പുതിയ വഴികൾ തേടിപ്പോകാൻ മറ്റുള്ളവരുടെ കഥാശൈലികൾ നമ്മെ  പ്രചോദിപ്പിക്കാം, എന്നല്ലാതെ,ആരെയും കണ്ണടച്ച് അനുകരിക്കാനായി ,വായന ഉപയോഗിക്കാൻ  പാടില്ല എന്നു മാത്രം ഒരു മുന്നറിയിപ്പ്  ഉണ്ണി പറഞ്ഞു മനസ്സിലാക്കാൻ മറന്നില്ല.

കഥകളിൽ കഥാകൃത്ത് തുറന്നുകാണിക്കുന്ന ജിവിതം വെറും  മിഥ്യയാവില്ലേ?:- എന്റെ കഥ എന്നു പറഞ്ഞ്  സ്വയം എഴുതുംബോൾ ഒരു കാഥാകൃത്ത്  അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികൾ ധാരാളം ആണ്. എന്തെല്ലാം  വെളിപ്പെടുത്തും,എന്താല്ലാം സത്യസന്ധമായി  പറയണം എന്നത്  തീർച്ചയായും  ഒരു വെല്ലുവിളിതന്നെയാണ്! എന്റെ കഥ എന്നു പറഞ്ഞെഴുതുന്നത് ,മൊത്തമായും ഞാനാവില്ല,ഞാൻ  എന്ന വ്യക്തിയുടെ ഭാഗം മാത്രമായിരിക്കുകയേയുള്ളു,അത്  തീർച്ചയായും ഒരു മണ്ടത്തരം മാത്രമാവും!കാരണം നമ്മുടെ ചിന്തകൾ എപ്പോഴും ചഞ്ചലമായിരിക്കും,ഇളക്കമുള്ളവയാ യിരിക്കും!കഥാകൃത്ത് എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് വായനക്കാരനു മനസ്സിലായാൽ ,ആ പുസ്തകത്തിന്റെ  സപ്ന്തന്നം അവിടെ അവസാനിക്കുന്നു! എന്നാൽ പിടികൊടുക്കാതെ,വായനക്കാരനെ മുൾമുനയിൽ നിർത്തുന്നതാവണം കഥയുടെ രീതി, അതിനുത്തമ ഉദാഹരണമാണ്  മാധവിക്കുട്ടി.

ബ്ലോഗ്,ഓൺലൈൻ മാസികകളുടെ തുടക്കത്തോടെ ആർക്കും എന്തും കഥയായി,കവിതയായി എഴുതാം!  അത് ആരും എഡിറ്റ് ചെയ്യില്ല, റിജെക്റ്റ്’ ചെയ്യില്ല! നല്ല സർഗ്ഗസൃഷ്ടികൾ  നഷ്ടമാവുകയാണോ?:- എന്തിനും ഏതിനും,നല്ലതും ചീത്തയും ആയ വശങ്ങൾ ഉണ്ടെന്ന്  വിശ്വസിക്കുന്ന ഒരാളാണ്  ഞാൻ,അതുപോലെ തന്നെയാണ്, ബ്ലൊഗ് ,ഓൺലൈൻ മീഡിയ എന്നിവയും!”ഇതിന്റെ ‘പോസിറ്റിവ് ആയ വശം നോക്കം നമുക്കാദ്യം? ഇന്ന് പ്രിന്റഡ് മീഡിയിലേക്ക് ഒരു പ്രവേശനം എളുപ്പമല്ല,10,15 വർഷങ്ങൾക്ക് മുൻപ് ഇതിലും ശ്രമകരമായിരുന്നു. വാരികകളുടെ എണ്ണം കുറവ്, അയച്ചു കൊടുക്കാനുള്ള വഴികൾ കുറുവ്,അതവിടെ കിട്ടുന്നോണ്ടോ  എന്നറിയാൻ  വഴിയില്ല, അതിനെക്കുറിച്ചൊരു നിരൂപണം  ലഭിക്കാനും  വഴിയില്ല! എന്നാൽ ഇന്ന് പ്രതികരണങ്ങൾ ,അഭിപ്രായങ്ങൾ നിമിഷിങ്ങൾക്കകം ലഭിക്കുന്നു എന്നാതാണ് ഇന്നത്തെ ഏറ്റവും നല്ല കാര്യം. സാഹിത്യ ഗ്രൂപ്പുകളിൽ ,സ്വന്തം പേജുകൾ ഉണ്ടാക്കി,ഓൺലൈൻ  മീഡിയായിൽ പ്രസിദ്ധീകരിക്കാം  എന്നതൊക്കെ ,സാഹിത്യരചനകൾ വർദ്ധിക്കാൻ അവസരം ഉണ്ടാകുന്നു.ലക്ഷക്കണക്കിനു വായനക്കാരുടെ മുന്നിലേക്ക്  എത്താൻ  സഹായിക്കുന്നു,കൂടെ അതൊരു തരം എഴുത്തിനോടുള്ള ‘അഡിക്ഷൻ ‘കൂടാനും സഹായിക്കുന്നു! പ്രിന്റ് മീഡിയിൽ എത്തുന്നതിനേക്കാൾ മികച്ച കൃതികൾ ഓൺലൈനിൽ എത്തിപ്പെടുന്നു! നിലവാരം കുറഞ്ഞോ കൂടിയോ എന്നൊന്നും തീരുമാനിക്കാനായിട്ടില്ല എന്നു മാത്രമല്ല, ‘ഗുണനിലവാരം കുറഞ്ഞിട്ടില്ല, ഒരിക്കലും ഒട്ടു കുറയുകയും ഇല്ല. ധാരാളം കൃതികൾ ജനിക്കുന്നു എന്നത് ,പലരും സ്വന്തം എഴുത്തിലേക്കുള്ള കഴിവുകൾ കണ്ടെത്തുന്നു എന്നതും വളരെ നല്ലൊരു കാര്യമാണ്.

സ്കൂളിൽ നിന്നുതന്നെ എഴുത്തിനെക്കുറിച്ചും, എഴുതാനുള്ള ശീലം എന്നിവ ചെറുക്ലാസ്സുകളിൽ നിന്നുതന്നെ വളർത്തിയെടുക്കണ്ടേ,കംബ്യൂട്ടർ, ആന്റ്രോയിഡ് ലോകത്തു ജീവിക്കുന്ന ഈ തലമുറയുടെ ഉള്ളിൽ ? തീർച്ചയായും വേണം,എഴുത്തല്ല, മറിച്ച് വായനാശീലം ആണ് വളത്തിയെടുക്കേണ്ടത്, അതിനൊപ്പം  എഴുതാനുള്ള താല്പര്യവും വളർന്നു വന്നോളും. ഇത്രയധികം ഓൺലൈൻ എഴുത്തുകളും,ആർക്കും എഴുതാം എന്നൊരു കാലം വന്നു ചേർന്നതിനാൽത്തന്നെ,വായനാ ശീലം കുറഞ്ഞുപോയി എന്നുതന്നെയാണ് തന്റെ  അഭിപ്രായം എന്ന് ഉണ്ണിക്കിഷ്ണൻ ആവേശത്തോടെ  പറഞ്ഞു. പുതുതലമുറയുടെ ‘എന്റർറ്റെയിന്മെന്റ്റിന്റെ എല്ലാ രീതികളും ഒരു സോഷ്യൽ മീഡിയ പരസ്പരവ്യവഹാരത്തിൽ കൂടി മാത്രമാണ്. ഈ എഴുത്തിന്റെ ലോകം നിലനിൽക്കണം എന്നുണ്ടെങ്കിൽ ഈ തലമുറയെ നാം എഴുത്തിലേക്കും വായനയിലേക്കും കൊണ്ടുവരണം. വായയിലേക്ക്,വായിക്കാനുള്ള താല്പര്യം ചെറുപ്പം മുതൽ തന്നെ പ്രചോദനങ്ങൾ കൊടുത്തു കൊണ്ടുവരണം. എഴുത്തുകാർ മാത്രം അവശേഷിക്കുന്ന ഒരു സാഹിത്യലോകമായി മാറണ്ട എന്നുണ്ടെങ്കിൽ,ഈ തലമുറയിലേക്ക് എഴുത്തും വായനക്കും പ്രചോദനങ്ങൾ വാർത്തെടുക്കേണ്ടതായി വരും!

സ്ത്രീ കഥാകൃത്തുൾക്ക് പരിമിതികൾ ഉണ്ടോ?:- ആണെഴുത്ത്  പെണ്ണെഴുത്ത് എന്നൊരു  വേർതിരിവിന്റെ ആവശ്യം ഇല്ല,ഉണ്ടാവരുത് എന്നൊരു ചിന്താഗതിക്കാരനാണ് ഞാൻ! സർഗ്ഗസൃഷ്ടി എന്നതിന് ആൺപെൺ വിവേചനങ്ങളുടെ ആവശ്യമില്ല.സാമൂഹ്യമായ ചില പ്രതിസന്ധികൾ നേരിടുന്ന ചില, നിന്ത്രണങ്ങളെപ്പോലും അതിജീവിച്ചുകൊണ്ട് എഴുതുന്ന ധാരാളം സ്ത്രീകൾ ഉണ്ട്.പ്രത്യേകിച്ച് മലയാളത്തിൽ  പരിപൂർണ്ണ സ്വതന്ത്ര്യം ഉണ്ടെന്നാണ് എന്റെ ചിന്താഗതി, കൂടെ രചകൾ ഒരോ മനസ്സിന്റെ ചിന്തകളും,കാ‍ഴ്ചപ്പാടുകളും  ആണ്. അതിന്റെ വിവേചനങ്ങളും, നിയമങ്ങളും ഒന്നും തന്നെ പാടില്ല. ഒരൊ മനസ്സിന്റെ  കാഴ്ചപ്പാടുകളാണ്, ചിന്താശകലങ്ങൾ ആണ് ഒരോ സർഗ്ഗരചനകളിലും പ്രതിഫലിക്കപ്പെടുന്നത്. അവിടെ മതത്തിന്റെയോ, കാലഘട്ടത്തിന്റെയോ,ഓരോ ദേശത്തിന്റെയോ പ്രതിഫലനങ്ങൾ ഉണ്ടാ‍യി എന്നു വരാം!അതൊന്നും കെട്ടുപാടുകളോ  ബന്ധനങ്ങളോ  ആ‍കാൻ പാടില്ല.

നല്ലെഴിത്തിന്റെ  തുടക്കം എങ്ങനെയായിരുന്നു.:-  കൂട്ടുകാരായ നല്ല എഴുത്തുകാരുടെ  രചനകൾ ഒന്ന് സൂക്ഷിച്ചുവെക്കുക എന്നൊരു ഉദ്ദേശത്തോടെയാണ്  തുടക്കം!  പിന്നീട് സുധാമിപ്രകാശ്, രാകേഷും, ഞാനും ഒരു ഫെയിസ്ബുക്ക്  ഗ്രൂപ്പ് അതിനായി ഉണ്ടാക്കിയപ്പോൾ ,നിമിഷ വേഗത്തിൽ  ആയിരുന്നു അതിന്റെ  വളർച്ച. നല്ലെഴുത്ത് ഫെയിസ്ബുക്ക് ഗ്രൂപ്പ് പിന്നീട് സ്വതന്ത്രമായിട്ടാണ് ഇപ്പോൾ നിൽക്കുന്നത്. ഇപ്പൊ ഞാൻ  പബ്ലിഷിംഗ് ഭാഗത്തിന്റെ മേൽനോട്ടം ആണ് വഹിക്കുന്നത്. നല്ലെഴുത്ത് ഓൺലൈനിൽ എഴുതുന്നാവരുടെ നല്ല രചനകൾ അടിവെക്കുക എന്നൊരു ഉദ്ദേശത്തോടെ തുടങ്ങിയതാണ്  നല്ലെഴുത്ത്. കോം. എഴുത്തുകാരുടെ രചനകളുടെ ‘അർക്കൈവിംഗ്’ വിഭാഗം ആയീത്, ഇപ്പോൾ ഏതാണ്ട്  12000 ൽ അധികം നല്ല രചനകൾ അതിൻ ഇന്ന് ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 2000 ൽപ്പരം എഴുത്തുകാരും അതിൽ അംഗങ്ങൾ അണെന്നുള്ളതും പ്രശംസാവഹമായൊരു കാര്യമാണ്.അതായത്, ഓൺലൈനിലും മറ്റും എഴുതുന്നവരുടെ രചനകൾ അധികം മുടക്കുമുതലില്ലാതെ പ്രസിദ്ധീകരിക്കുക. കൂടാതെ ‘ആദായവും, ലാഭവും നോക്കാതെ,എഴുത്തുകാരെ  സഹായിക്കുക എന്നൊരു പ്രാധാന ഉദ്ദേശത്തോടെയാണ് നല്ലെഴുത്തിന്റെ തുടക്കം.ഇതിനായി,സഹകരിക്കാനും,സ ഹായിക്കാനും വാട്ട്സ് ആപ്പ്  ഗ്രൂപ്പുകളും മറ്റും സജീവമായി  നടക്കുന്നുണ്ട്.

സാഹിത്യത്തോടുള്ള ബന്ധം  :- ഏതാണ്ട് സ്കൂൾ കാലം മുതൽ സാഹിത്യകാരന്മാരോട് അടുത്തബന്ധം പുലർത്തുവാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. തകഴി, ഏവൂർ പരമേശ്വരൻ എന്ന  ബാലസാഹിത്യകാരൻ, ആർ കെ കൊട്ടാർത്തിൽ, ഗുരു രാമചന്ദ്രൻ എന്നിവരുമായുള്ള സംബർക്കം, പലതരത്തിലും പ്രയോജനപ്പെട്ടിട്ടുണ്ട്. എഴുത്തിൽ പിന്തുണകൾ  കിട്ടിയത് കൂടുതലും വിദ്യാഭ്യാസകാലത്താണ്.ഒരു ഇടവേളക്ക് ശേഷം എഴുത്തിലേക്ക് നിർബന്ധിച്ചുയർത്തിയത്,സുകാമി പ്രകാശ് (സ്ക്രിപ്റ്റ് എഴുത്തുകാരൻ),വടയാർ സുനിൽ എന്ന ചീഫ് എഡിറ്റർ, സുഹൃത്തുക്കളായ പ്രേം മധുസൂദനൻ, ഡോക്ടർ ഹരി എസ് ചന്ദ്രൻ, ഡിനു ദിലീപ് പിന്നെ ഫേസ്ബുക്ക് സുഹൃത്തുക്കളും എന്നിവരാണ്.പിന്നെ കൂടെ വീട്ടുലുണ്ടായിരുന്ന പുസ്തകങ്ങളുടെ വലിയ ശേഖരം വായനയെ പ്രയൊജനപ്പെടുത്തി. ആദ്യമായിട്ടെഴുതി പ്രസിദ്ധീകരിക്കപ്പെട്ടത് പ്രീഡിഗ്രിക്ക് പഠിക്കുംബോൾ മാതൃഭൂമിയിലെ ബാലപംക്തിയിലാണ്.പിന്നീട് ഗൃഹലക്ഷ്മി,മാതൃഭൂമി വാരാന്ത്യപതിപ്പ്  എന്നിവയിലും അച്ചടിച്ചു വന്നിരുന്നു.പിന്നീട് പഠിത്തത്തിന്റെ ഭാഗമായി ഒരു നീണ്ട ഗ്യപ്പ്  വന്നു.അതിനു ശേഷം കലാകൌമുദി,പിന്നെ കഥകൾ മംഗളം വാർഷികപതിപ്പ്,സുപ്രഭാതം എന്നിവയിൽ സ്ഥിരമായി വന്നുകൊണ്ടിരുന്നു.ഇന്ന് ധാരാളം വായനക്കാർ തന്റെ ഫെയിസ്ബുക്കിൽ ഉണ്ടെന്നും,അവർ മിക്കവരും, വായിക്കുകയും,തിരുത്തലുകരും അഭിപ്രായങ്ങളും അറിയിക്കാൻ വളരെ ഉത്സുകരാണ്. 

സപ്ന അനു ബി ജോർജ്