പുത്തൻ പുലരി: കവിത, മണിയ

Aug 16, 2021 - 15:06
Mar 18, 2023 - 13:12
 0  264
പുത്തൻ പുലരി: കവിത, മണിയ





രുമൊരു പുത്തന്‍ പുലരിയത്‌
വാഴ്‌വിന്‍ മാലുകളകറ്റീടാന്‍
വരവേല്‍ക്കാം പുതുവര്‍ഷത്തെ
വന്ദിച്ചീടാം പോയതിനെ.
വാക്കുകള്‍ കേള്‍ക്കാം ശ്രദ്ധിക്കു,
വചനമതല്ലോ വഴികാട്ടി
വദനം സുസ്‌മിതമാക്കിടുക
വരുമൊരു വാക്കതു മൊഴിമുത്തായ്‌.
വിപ്ലവചിന്തകള്‍ മാറ്റിടുക
വിമലത മനസ്സില്‍ കയ്‌ക്കൊള്ളൂ
വസന്തം നിറയ്‌ക്കു പ്രേഷിതരില്‍
വാര്‍ത്തകള്‍ നല്ലതു ചൊല്ലീടു.
വക്രത വിട്ട്‌ ഒഴിഞ്ഞിടുക
വഞ്ചകരേവരെ അകറ്റിടുക
വക്രത വഞ്ചനയുള്ളവര്‍ തന്‍
വന്‍ചതിയില്‍ പെട്ടുഴലാതെ.
വമ്പന്മാരവര്‍ ശുംഭന്മാര്‍
വന്‍കുഴിയൊന്നവര്‍ കുത്തീടും
വാക്കുകള്‍ തേന്‍ മൊഴിയാക്കീടും
വാക്കിന്‍ പിന്‍പില്‍ കാപട്യം
വിപത്തുകളനവധി ഏറീടും
വിമുഖത ഏതിനു പരിഹാരം
വിശ്വാസത്തോടര്‍പ്പിക്ക
വിപത്തുകള്‍ മാറിമറിഞ്ഞീടും.
വാതായനങ്ങള്‍ തുറന്നിടുക
വസന്തമതണയാനുള്ളില്‍ നിന്‍
വന്ദനമോടെ ഉണര്‍ന്നിടുക
വരുമൊരു പുത്തന്‍ പുലരിയതില്‍.