ഇഷ്ടം: കവിത ,  റോയ്‌ പഞ്ഞിക്കാരൻ

ഇഷ്ടം: കവിത ,  റോയ്‌ പഞ്ഞിക്കാരൻ

 

 

കുട നിവർത്തി പിടിക്കും 

മഴ ഇഷ്ടമാണെന്നു പറയും . 

തണൽ തേടും 

ഒരു  വെയിലിനായി കൊതിക്കും 

പൂവിനെ ഇഷ്ടപ്പെടും 

അന്യന്റെ പൂന്തോട്ടം നശിപ്പിക്കും . 

പൂർണ ചന്ദ്രനെ ഇഷ്ടപ്പെടും 

നിലാവിൽ, 

വാതിലുകൾ കൊട്ടിയടച്ച്‌ 

സുഖമായി ഉറങ്ങും. 

കാറ്റിനെ ഇഷ്ടപ്പെടും

ജനലുകൾ അടയ്ക്കും. 

സ്വപ്‌നങ്ങൾ ഇഷ്ടപ്പെടും 

ഞെട്ടിയുണരും , ശപിക്കും .

എന്നെ ഇഷ്ടമാണത്രെ 

മാറി നിന്ന് കുറ്റം പറയും .