എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: വിവാദങ്ങളെ തുടർന്ന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലാണ്. ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. സസ്പെൻഷൻ കാലാവധി നീങ്ങിയതോടെ ഇരുവരും ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെത്തും. ഇരുവരുടെയും പുതിയ തസ്തികകൾ സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ തീരുമാനമെടുക്കും.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ചതിന്റെ പേരിലാണ് 2024 നവംബർ 11-ന് പ്രശാന്ത് സസ്പെൻഷനിലാകുന്നത്. തുടർന്ന് പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി പല ഘട്ടങ്ങളിലായി സർക്കാർ നീട്ടിക്കൊണ്ടുപോയി. മേയ് 4-ന് അവസാനിക്കേണ്ടിയിരുന്ന സസ്പെൻഷൻ കാലാവധി, പിണറായി വിജയൻ രാജിവയ്ക്കുന്നതിന് തൊട്ടുമുൻപ് ഒൻപതാം തവണയും നീട്ടുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപനയെക്കുറിച്ച് അനുമതിയില്ലാതെ ഒരു ഇംഗ്ലീഷ് പത്രത്തിൽ ലേഖനമെഴുതി എന്നതായിരുന്നു ഏറ്റവും ഒടുവിലെ നടപടിക്ക് ആധാരം