ഇന്നു ലോക പ്രണയദിനം !
പ്രണയവും ജീവിതം പോൽ മൂന്നക്ഷരം മാത്രം.
അക്ഷരാർത്ഥത്തിൽ രണ്ടും
മോഹം, മോഹഭംഗങ്ങളാൽ
നിക്ഷിപ്തം.
നാമതോരോന്നും
ഓരോ വിധത്തിൽ
അനുഭവിച്ചു തന്നെ അറിയണം.
ഒന്നു മാധുര്യമൂറും നൊമ്പരം
ഓർമ്മപോലും സുഖദായകം
അടുത്തതോ !
പിൻതിരിഞ്ഞു നോക്കുമ്പോൾ അനുഭവങ്ങളുടെ സമ്പത്ത്
നഷ്ട ലാഭങ്ങളാൽ മുഖരിതം
തോരാത്ത കണ്ണീരും ചിലപ്പോൾ
നിലക്കാത്ത പുഞ്ചിരിയും.
ഭാവിയിലേക്കൂളിയിടുമ്പോൾ
പ്രത്യാശയുടെ പൂത്തിരി
മനം ശാന്തമായിടും ജീവിതം
ക്ലേശരഹിതം ആനന്ദദായകം.
ചുറ്റിലും കണ്ണോടിക്കിലോ
വാസ്തവത്തിന്റെ
വികൃതമുഖങ്ങൾ
അനുഭൂതികൾ വിഭിന്നം
രണ്ടിനും
ഒന്നേ ചെയ്യാനുള്ളു,
നോക്കുക
അവനവനിലേക്ക്,
അറിയുക
താനാരാണെന്ന്,
താനെന്തെന്നും,
മടിക്കേണ്ടതില്ലൊട്ടുമീ ദിനത്തിൽ
പ്രണയത്തെ പുൽകുക,
അതെന്തിനോടായാലും
എന്തിലായാലും അതിനു
പ്രായമില്ല, ലിംഗമില്ല, മതമില്ല
ജീവിതം സമ്പുഷ്ടമാക്കിടാൻ
അതൊന്നുമാത്രം, പ്രണയിക്കൂ
ധൈര്യപൂർവ്വം മുന്നേറിടാൻ .
Mary Alex ( മണിയ )