അഞ്ച് പ്രണയമുഖങ്ങൾ

May 18, 2023 - 18:52
May 20, 2023 - 08:07
 0  68
അഞ്ച് പ്രണയമുഖങ്ങൾ



1,രാപകലുകൾ

ലഹരി പെയ്ത
രാപകലുകളിൽ
നനയാതെ
കുട ചൂടിയവൾ നീ.

2,നഷ്ടങ്ങളുടെ കൊട്ടാരം

നഷ്ടങ്ങളുടെ കൊട്ടാരത്തിൽ
ജീവിതം തുടങ്ങുമ്പോഴും
പുഞ്ചിരിയായി നിന്നവൾ നീ.

3,ചുംബനത്തിന്റെ ഗന്ധം

ഞാൻ നൽകും
ചുംബനത്തിൻ
ഗന്ധം പടർത്തിയ
തെന്നലാണ് നീ.

4,മരണ മുഖം

ഏകനായി
മരണ മുഖത്തെ
നോക്കുമ്പോഴും
മുഖം പ്രസന്നമാകുന്നത്
നിന്നിലൂടെ
കാണുന്നതിനാലാവാം!

5,അകന്ന് പോയവർ

ഒപ്പം മരിക്കാൻ
കൊതിച്ചിട്ടും
അകന്ന് പോയൊരു
വസന്തമായിരുന്നു നമ്മൾ.


നിഥിൻകുമാർ ജെ പത്തനാപുരം
7994766150