പൗർണ്ണമി ചൂടും വസന്തനിലാവിൽ: ലളിതഗാനം

പൗർണ്ണമി ചൂടും വസന്തനിലാവിൽ: ലളിതഗാനം

പൗർണ്ണമി ചൂടും വസന്തനിലാവിൽ

ആശാലതികകൾ പൂക്കുമ്പോൾ...(2)

പുളിയിലകരയോലും

പുടവയും ചുറ്റിനീ

ചാരുകേശിരാഗമായെന്നിൽ

അലിഞ്ഞുചേരുമ്പോൾ... (2)

                           (പൗർണ്ണമി...)

സ്വപ്നമരാളങ്ങൾ പുളകം വിതറുമ്പോൾ 

കുളിർമഞ്ഞീറൻ കാറ്റായ് വീശുമ്പോൾ...(2)

കുറുമൊഴി നീയെൻ ചാരത്തണയുമ്പോൾ

നിനക്കായ് ഞാനെന്തു കരുതേണം.. (2)

                             (പൗർണ്ണമി....)

നിൻ രൂപദർശനം മിഴികളിൽ നിറയവേ..

നിന്റെ മൊഴിയൊന്നു കേൾക്കുവാൻ മനംതുടിച്ചു.. (2)

അറിയാതെയെങ്കിലും നിൻ സ്വനം കേട്ടപ്പോൾ

അനുരാഗപല്ലവി ശ്രുതിയുണർത്തി..

ആശാകുസുമങ്ങൾ വിരിഞ്ഞു നിന്നൂ...

                                      ( പൗർണ്ണമി...........)

 

സി. ജി. ഗിരിജൻ ആചാരി, തോന്നല്ലൂർ