വിചാരണചെയ്യപ്പെടുന്നു ,അംഗീകരിക്കപ്പെടുന്നു – സ്ത്രീ

സപ്ന അനു ബി ജോർജ്
2018 വനിത ബെസ്റ്റ് ആക്ട്രസ്സായി,റ്റെയ്ക്ക് ഒഫ്, എന്ന സിമിമയിലെ മികച്ച അഭിനയത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പാർവ്വതി! ആമുഖങ്ങളുടെ ആവശ്യമില്ലാതെ തന്റെ കഥാപാത്രങ്ങളിലൂടെ പറന്നിറങ്ങിയ പാർവ്വതി ഒരുപക്ഷെ തന്റെ,ശക്തമായ ചുവടുറപ്പിച്ചുകഴിഞ്ഞു കേരളത്തിലെ പ്രേക്ഷകഹൃദയങ്ങളിൽ!
മലയാളത്തിലൂടെ, തമിഴകത്തിലും,ഹിന്ദിയിൽവരെ എത്തിനിൽക്കുന്നവ, തന്റെ അഭിനയ കഴിവിന്റെ ചില ഏടുകൾ മാത്രമാണെന്ന് തെളിയിച്ചു കഴിഞ്ഞു.ഒരു നടി ഇങ്ങനെയൊക്കെ ആകാമോ എന്നു ചോദ്യം ചോദിച്ചവർക്കുള്ള ഉറച്ച മറുപടി അവരുടെ കഥാപത്രങ്ങളിൽ,തെളിഞ്ഞ ആത്മാർഥത അതിനുള്ള ഉത്തരങ്ങൾകൂടിയായിരുന്നു. ഒരു ശരാശരി നേഴ്സിന്റെ ജീവിതവും, പ്രതിസന്ധികളും ജീവിതശൈലിയും, വളരെ തന്മയത്വത്തോടെ പാർവ്വതി അഭിനയിച്ചു കാണിച്ചു. കൂടാതെ ഒരു ഗർഭിണിയായും, ആറുവയസ്സുകാരെന്റെ അമ്മയായും ,വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ അഭിനയിക്കുക എന്നതും ചെറിയ കാര്യമല്ലായിരുന്നു. കൂടെ സുജാത,സൈറാബാനു എന്നീ കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയത്തിലൂടെ 2018 ലെ ബെസ്റ്റ് ആക്ട്രസ് പദവി, പാർവ്വതിക്കൊപ്പം മഞ്ചു വാര്യരും നേടി,കണ്ട് മതിവരാത്ത കഥാപാത്രങ്ങൾ മലയാളിക്കു സമ്മാനിച്ച മഞ്ചു വാര്യർ. നാലുവർഷത്തെ ഇടവേളക്കുശേഷം വീണ്ടും പ്രേക്ഷകരെ ഉത്സുകരാക്കുന്ന സുജാത എന്ന കഥാപാത്രം,ചെങ്കൽച്ചൂളയിൽ താമസിച്ച് ജോലിചെയ്യൂന്ന ഒരു സാധാരണം വീട്ടുവേലക്കാരിയായി,നമ്മുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.തന്റെ മകളുടെ വിദ്ധ്യാഭ്യാസത്തിനായി അവൾക്കൊപ്പം വാശിയോടെ പഠിക്കാനെത്തുന്ന അമ്മ. സൈറാബാനു എന്ന പോസ്റ്റ് വുമൺ ആയി അഭിനയിക്കുന്ന മഞ്ചു തന്റെ വളർത്തുമകന്റെ നിരപരാദിത്വം തെളിയിക്കാനായി കോടതിയിൽ സ്വയം വാദിച്ച് ജയിക്കുന്നതാണ് അടുത്ത സിനിമ.
പാർവ്വതി
തന്റെ ജീവിതം കൊണ്ടും അഭിപ്രായപ്രകടനങ്ങൾകൊണ്ടും പാർവ്വതി, തന്റെ വ്യക്ത്വിത്വം വരച്ചുകാട്ടി. പ്രത്യേകിച്ച് സ്ത്രീ എന്നത് ആർക്കും ചെറുതായി കാണാനുള്ളതല്ല എന്നും, അവർക്ക് അവരുടേതായ സ്വഭാവരീതികളും, അഭിമാനവും, അഭിപ്രായങ്ങളും ഉണ്ട് എന്ന് ജീവിച്ചു കാണിച്ചു! മാത്രമല്ല അതിൽ ഇന്നും ഉറച്ചുതന്നെ നിൽക്കുന്നു. തന്റെ സഹപ്രവർത്തകരോടൊപ്പം നിലനിൽക്കുകയും അവർക്ക് വന്നുചേർന്ന ഒരു ദുരവസ്ഥക്ക് സഹായം വാഗ്ദാനം ചെയ്യുകയും, കൂടെ തന്റെ അഭിപ്രായത്തോട് ചേർന്ന് നിന്നവരെ ഒക്കെ ഒരുമിച്ചു ചേർക്കുകയും ചെയ്തു. ഏതോരു സ്ത്രീയുടെ കണ്ണിലും ഇത് ഏറ്റവുംശക്തമായ ഒരു ചുവടുവെപ്പായി ഇതിനെ എടുത്തുകാണിക്കപ്പെട്ടു. പാർവ്വതിക്കും സഹപ്രവർത്തകർക്കും സഹകരണങ്ങൾ ഒട്ടുമിക്ക സ്ത്രീസംഘടനകളും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ ഇതിനൊപ്പം തന്നെ സിനിമ എന്നൊരു പൊതുസമൂഹം ഒരുമിച്ചുനിൽക്കേണ്ടതല്ലെ, അതിനുള്ളിൽനിന്നു തന്നെ തങ്ങളുടെ സഹപ്രവർത്തകക്കായി സഹകരണം പ്രഖ്യാപിക്കാമായിരുന്നില്ലെ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്! മലയാളസിനിമയുടെ പുതിയതലമുറയുടെ ശക്തി എന്നൊക്കെ എടുത്തു പറയപ്പെടുന്നുണ്ടെങ്കിലും, വികാരതീവ്രതയോടെ തന്റെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സിൽ പാർവ്വതി മായതെ വരിച്ചിട്ടുകഴിഞ്ഞു. എന്റെ മൊയ്ദീനിലെ കാഞ്ചനമാല യെ അവതരിപ്പിച്ച പാർവ്വതി തന്നെയാണ് അതിലെ ആത്മാവ് എന്ന് എല്ലാവരും ഒന്നടങ്കം സമ്മതിച്ചുകഴിഞ്ഞു. 2006-ൽ നോട്ട്ബുക്ക് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. ബാംഗ്ലൂർ ഡെയ്സ് ,എന്ന് നിന്റെ മൊയ്തീൻ ,ചാർലി,റ്റെയ്ക്ക് ഓഫ്ഫ് എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ അതിപ്രശംസനീയങ്ങളാണ്.2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ ,ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു .
മഞ്ചു വാര്യർ
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം, എന്ന ബഹുമതികൾ മഞ്ചു എന്ന അഭിനേത്രിയുടെ ,അരങ്ങത്തേക്കുള്ള ചുവടുവെപ്പുകൾ മാത്രമായിരുന്നു.1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം , എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 തോളം മലയാള സിനിമകളിൽ വളരെ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഒരു സത്രീ സുപ്പർസ്റ്റാർ എന്ന പദവി മഞ്ചുവീനെ തേടീയെത്തി എന്നത് നിസ്സംശയം പറയാം. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും,കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം, മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്, ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നൃത്തം ചെയ്താണ്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് എന്നും എല്ലാവരും ഓർമ്മിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ അവർ ശക്തമായ തിരിച്ചു വരവ് നടത്തി. തുടർന്ന് എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു. അഭിനയം എന്ന കല ആർക്കും തന്നിൽനിന്ന് തുടച്ചുമാറ്റാനാവില്ല എന്ന് മഞ്ചു ജീവിച്ച് അഭിനയിച്ചു കാണിച്ചുകൊണ്ടേയിരിക്കുന്നു. തന്റെ ജീവിതത്തിന്റെ ഏടുകൾ അവർ വരച്ചു കാണിക്കുകയും ചെയ്യുന്നു, നിശ്ശബ്ദമായി!
ഒരടിക്കുറിപ്പ് :- പീഡനം എന്ന വാക്ക് ഇന്ന് സ്ത്രീ എന്നതിനൊപ്പം ദിനം പ്രതി കേട്ടുവരുന്നു. സ്ത്രീയെ ആരുക്കും ,ഏതുപ്രായത്തിലും എങ്ങനെയും ഉപദ്രവിക്കാം എന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. പാർവ്വതിയും, മഞ്ചുവാര്യരും തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും ശക്തമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നമ്മുടെ രാജ്യവും കേരളം പ്രത്യേകിച്ച്, പീഡനം എന്ന വിഷയം അവിടംകൊണ്ടും നിയന്ത്രിച്ചില്ല! മറിച്ച് കന്യാസ്ത്രീകളിലൂടെ വ്യാപിച്ചു തുടങ്ങി. കന്യാവ്രതമനുഷ്ഠിക്കുന്ന സ്ത്രീ,കന്യാവ്രതത്തോടെ കന്യാമഠത്തിൽ കഴിയുന്നവൾ എന്നൊക്കെയാണ് കന്യാസ്ത്രീയുടെ അർത്ഥം! ഏതു വിധത്തിൽ ഇതിനൊക്കെ വ്യാഖ്യാനവും അർത്ഥവും എഴുതപ്പെടും, കോടതികളിൽ വാദിക്കപ്പെടും, പോലീസ് സ്റ്റേഷനുകളിൽ കേസ് റെജിസ്റ്റർ ചെയ്യപ്പടും? സ്ത്രീയാണ് , കന്യാസ്ത്രീയാണ് , അഭിനേത്രിയാണ്, അംഗീകരിക്കപ്പെടുകയാണോ, വിചാരണചെയ്യപ്പെടുകയാണോ? സമൂഹം, രാജ്യം തന്നെ തീരുമാനിക്കട്ടെ!