'സുമതി വളവ്’ ഒടിടിയിലേക്ക്

‘മാളികപ്പുറം’ സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയ ‘സുമതി വളവ്’ തിയേറ്ററുകളിൽ ഗംഭീര വിജയമാണ് നേടിയത്. അർജുൻ അശോകൻ നായകനായ ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചിരുന്നു. തിയേറ്ററിലെ വിജയത്തിന് പിന്നാലെ, സിനിമയുടെ ഒടിടി സ്ട്രീമിങ് തീയതി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്.
അർജുൻ അശോകൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ‘സുമതി വളവ്’ ചിത്രം സെപ്റ്റംബർ 26 മുതൽ സീ 5 വഴി സ്ട്രീമിങ് ആരംഭിക്കും. കേരളത്തിൽ നിന്ന് മാത്രം 18.20 കോടി നേടിയ ഈ ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ലഭ്യമാകും.
ഇതിനിടെ, അണിയറപ്രവർത്തകർ ചിത്രത്തിന് ‘സുമതി വളവ് 2: ദി ഒറിജിൻ’ എന്ന പേരിൽ ഒരു രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്.